എ.ജി കോലഞ്ചേരി സഭാഹാൾ സമർപ്പണം ഫെബ്രു. 24ന്

എ.ജി കോലഞ്ചേരി സഭാഹാൾ സമർപ്പണം ഫെബ്രു. 24ന്

കോലഞ്ചേരി: എറണാകുളം ഈസ്റ്റ് സെക്ഷൻ അസംബ്ലീസ് ഓഫ് ഗോഡ് കോലഞ്ചേരി സഭയുടെ പഴ്സനേജ് സമർപ്പണവും കൂട്ടായ്മയോഗവും ഫെബ്രുവരി 24 ശനി രാവിലെ 10ന് നടക്കും.ഉത്തരമേഖല ഡയറക്ടർ പാസ്റ്റർ.ബാബു വർഗീസ്  സമർപ്പണശുശ്രൂഷ നിർവഹിക്കും. ഈസ്റ്റ് സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ റ്റി.റ്റി.ജേക്കബ് അധ്യക്ഷത വഹിക്കും.
പാസ്റ്റർ അജി പി.ജോസഫ് സങ്കീർത്തനം വായന, ധ്യാന ശുശ്രൂഷ നിർവഹിക്കും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. സെക്രട്ടറി വി.വി.സോളമൻ, ഖജാൻജി എ.പി.ജോസ്, കമ്മിറ്റി അംഗങ്ങളായ പി.സി.മത്തായി, കെ.വൈ. അവറാച്ചൻ എന്നിവർ നേതൃത്വം നൽകും.

Advertisement