അസംബ്ലിസ് ഓഫ് ഗോഡ് മലബാർ: സെക്ഷൻ  പ്രിസ്ബിറ്റർമാരെ തിരഞ്ഞെടുത്തു

അസംബ്ലിസ് ഓഫ് ഗോഡ് മലബാർ: സെക്ഷൻ  പ്രിസ്ബിറ്റർമാരെ തിരഞ്ഞെടുത്തു

വി.വി. എബ്രഹാം കോഴിക്കോട് 

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി, വടകര എന്നീ സെക്ഷനുകളുടെ  പ്രിസ്ബിറ്റർമാരെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.  കോഴിക്കോട് സെക്ഷൻ പ്രിസ്ബിറ്റർ ആയി പാസ്റ്റർ ശോഭൻ രാജ് തിരഞ്ഞെടുക്കപ്പെട്ടു. ഫറോക്ക്  സഭയുടെ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ ഐസക്ക് എബ്രഹാമിനെയും ( വാഴക്കാട്), ട്രഷറർ ആയി ബ്രദർ ഇ എൻ ജയറാമിനെയും (കോഴിക്കോട്), കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോസ് കുളങ്ങരയെയും ( നരിക്കുനി ),  ബ്രദർ സാം മാവൂരിനെയും തിരഞ്ഞെടുത്തു.

താമരശ്ശേരി സെക്ഷൻ പ്രിസ്ബിറ്റർ ആയി പാസ്റ്റർ റിജു ജോബ് തിരഞ്ഞെടുക്കപ്പെട്ടു. കൊടുവള്ളി സഭയുടെ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ ഉല്ലാസിനെയും (നെല്ലിപൊയിൽ),  ട്രഷറർ ആയി രാജനെയും (കോടഞ്ചേരി), കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ എം.എ. വിൻസന്റിനെയും (മുക്കം), ചാക്കോയെയും  (പുതുപ്പാടി) തിരഞ്ഞെടുത്തു.

വടകര സെക്ഷൻ പ്രിസ്ബിറ്ററായി പാസ്റ്റർ പി.റ്റി. തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങറോത്ത് സഭയുടെ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ എം. ജെ പൊന്നച്ചനെയും (കൂത്താളി), ട്രഷറർ ആയി അനിയൻ ഓഞ്ചിലിനെയും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോസ് ദേവസിയെയും (ഉള്ളിയേരി ), പ്രകാശനെയും (വടകര) തിരഞ്ഞെടുത്തു.

മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. വി.ടി  ഏബ്രഹാം, ട്രഷറർ പാസ്റ്റർ അനീഷ് എം. ഐപ്പ്, കമ്മിറ്റി മെമ്പർ 
പാസ്റ്റർ ഹെൻസ്വൽ ജോസഫ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Advertisemen