നഷ്ടമായത് ഉപദേശം നിശ്ചയമുള്ള, ദ്രവ്യഗ്രഹം ഇല്ലാത്ത, സമ്പന്നനായ നേതാവ്

നഷ്ടമായത് ഉപദേശം നിശ്ചയമുള്ള, ദ്രവ്യഗ്രഹം ഇല്ലാത്ത, സമ്പന്നനായ നേതാവ്

നഷ്ടമായത് ഉപദേശം നിശ്ചയമുള്ള, ദ്രവ്യഗ്രഹം ഇല്ലാത്ത, സമ്പന്നനായ നേതാവ്

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ടി.എ. ചെറിയാനെ പാസ്റ്റർ ബാബു ചെറിയാൻ അനുസ്മരിക്കുന്നു 

"ങ്ങൾ രണ്ടും ചെറിയാച്ചൻമാരാണ്"; ഇപ്പോൾ കർത്താവിൽ നിദ്ര പ്രാപിച്ച പാസ്റ്റർ ടി.എ. ചെറിയാന്റെ  വാക്കുകളാണ് ഞാൻ ഉദ്ധരിച്ചത്. എല്ലാവർഷവും കറുകച്ചാൽ സെന്റർ കൺവെൻഷനിൽ ഞാനും ഒരു പ്രഭാഷകൻ ആയിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രാവശ്യം ഞാൻ തടസ്സം ഉന്നയിച്ചാൽ എന്റെ കാലശേഷമേ തടസ്സം പറയാനൊക്കൂ എന്ന് എന്നെ ശാസിക്കുമായിരുന്നു. അങ്ങനെ ഞാൻ അനേക വർഷങ്ങളായി ബഹുമാന്യനായ ടി.എ ചെറിയാൻ സാറിനോടൊപ്പം ശുശ്രൂഷ ചെയ്യുവാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. 

താൻ ഇതിനോടകം പലപ്രാവശ്യം രോഗത്താൽ ബാധിക്കപ്പെട്ടു. എങ്കിലും ഏറ്റവും മികച്ച ദീർഘായുസ്സ് ദൈവം തനിക്ക് നൽകിക്കൊണ്ടിരുന്നു. താൻ നല്ല ചുറുചുറുപ്പുള്ള ചെറുപ്പക്കാരെ പോലും വെല്ലുന്ന ആത്മീക നിലവാരം പുലർത്തിയിരുന്നു. നന്നായി പാട്ടുകൾ പാടുകയും പാട്ട് ലീഡ് ചെയ്യുകയും ആത്മനിറവിൽ ആരാധിക്കുകയും ചെയ്യുന്ന ഒരു നേതാവ് കൂടെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വേദശാസ്ത്രത്തിന്റെ കടിച്ചാൽ പൊട്ടാത്ത സംഗതികൾ നിരത്തിവെച്ച് പാവങ്ങളായ മനുഷ്യരെ വിരട്ടുന്ന മനുഷ്യനായിരുന്നില്ല ഈ മാന്യദ്ദേഹം. ഏറ്റവും ലളിതവും പ്രാക്ടിക്കലുമായ ആത്മീക ഉപദേശങ്ങളും സന്ദേശങ്ങളും പങ്കുവച്ചിരുന്ന ചെറിയാച്ചായന്റെ അഭാവം നമ്മുടെ വേദികളിൽ ഇനിയും തെളിഞ്ഞു കാണാൻ പറ്റും. 

കുമ്പനാട് കൺവർഷനിൽ ഒരു കാലഘട്ടത്തിൽ ഞാൻ പ്രസംഗിക്കുന്ന യോഗങ്ങളിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. അദ്ദേഹം എന്നോട് പറയുമായിരുന്നു ഞാനത് ചോദിച്ചു വാങ്ങാറുണ്ടെന്ന്. അദ്ദേഹത്തിന്റെ എല്ലാ സ്നേഹ വാത്സല്യങ്ങളുടെയും മുമ്പിൽ ഞങ്ങൾ കുടുംബമായി സഭയായി തലകുനിക്കുന്നു. ഞാൻ ചില വർഷങ്ങളായി പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ച് ആത്മശക്തിയെക്കുറിച്ചും അന്യഭാഷയെക്കുറിച്ചും ആത്മാവിന്റെ അഗ്നിയെക്കുറിച്ചും പറഞ്ഞപ്പോൾ ചിലരെങ്കിലും നെറ്റ്  ചുളിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹം എന്നെ  വിളിച്ചിട്ട് പറഞ്ഞു മോനെ ഇത് ശക്തമായിട്ട് പറയണം. എന്റെ അനുഭവം കേട്ട് കൊള്ളുക "ഞങ്ങൾ ബ്രദറുകാർ ആയിരുന്നു. ഞങ്ങളുടെ ദേശത്ത് ഉണ്ണൂണ്ണി സാറാണ് അക്കാലത്ത് കാത്തിരുപ്പ് യോഗം നടത്തിയിരുന്നത്. ആ കാത്തിരിപ്പ് യോഗത്തിന് ഒന്ന് പൊക്കോട്ടെ എന്ന് ചോദിച്ചപ്പോൾ അപ്പച്ചൻ അനുവദിച്ചില്ല. അമ്മയുടെ അനുവാദത്തോടെ രഹസ്യത്തിൽ ഞാനും എന്റെജേഷ്ഠനും അവിടെ പോയി. അവിടെ ചെന്നപ്പോൾ ഒരു ആസ്പറ്റോസ് ഷീറ്റിന് കീഴിൽ നടക്കുന്ന ഒരു കൊച്ചു പ്രാർത്ഥന കേട്ടു. അതിനകത്തേക്ക് കേറാൻ നോക്കിയപ്പോൾ ഒരു വലിയ ജ്വാല അഗ്നി ജ്വാല മുഖത്തേക്ക് അടിച്ചു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അനുഭവമല്ലെ,  ഇത് എങ്ങനെ നമുക്ക് ഖണ്ഡിക്കാൻ പറ്റും?. പരിഹസിക്കുന്നവർക്ക് വേണമെങ്കിൽ പറയാം ജ്വാല ആണെന്ന് പറയാം. പക്ഷേ രാത്രിയായതു നിമിത്തം ബ്രദറുകാരായ ഞങ്ങൾ അവിടെത്തന്നെ ഇരുന്നു. അന്ന് രാത്രിയിൽ എന്റെ ചേട്ടനും ഞാനും ആത്മസ്നാനം പ്രാപിച്ചു. അതു വലിയ വെല്ലുവിളിയായി തീർന്നു

വീട്ടിൽ ആദ്യം എതിർപ്പ്.  എന്റെ സഹോദരൻ ഈ നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് സുവിശേഷിക്കായി മാറിപ്പോയി.  ഞാൻ ക്രമേണ പെന്തെക്കോസ്തു സത്യങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. ആദരണീയനും ബഹുമാന്യനുമായ പാസ്റ്റർ കെ.ഇ. ഏബ്രഹാം എന്ന ഉണ്ണൂണ്ണി സാറിന്റെ കൂടെ ദീർഘവർഷം നടക്കാൻ ദൈവം കൃപ തന്നു. അങ്ങനെയായിരിക്കും ഈ ശബ്ദം ഈ വിധത്തിൽ ആയത് എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അതെ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ഒത്തിരി ഒത്തിരി അനുഭവങ്ങളുടെ ഒരു നിറഞ്ഞ ഭരണിയാണ് ഇപ്പോൾ നമുക്ക് നഷ്ടമായിരിക്കുന്നത്. 

ചെറിയൊരു ജീവചരിത്രം ഇറങ്ങിയിട്ടുണ്ടെങ്കിലും തന്റെ ഓർമ്മക്കുറിപ്പുകൾ എല്ലാം ഒന്നും അതിൽ ഉണ്ടെന്ന് തോന്നുന്നില്ല. ദൈവം തന്റെ മക്കളെ ശുശ്രൂഷയിൽ  ഉപയോഗിക്കുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്. തന്റെ ഒരു മരുമകൻ എപ്പോഴും കൺവെൻഷൻ സമയത്ത് കറുകച്ചാൽ വരികയും  ഞങ്ങളെയൊക്കെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. കെ.ഇ. എബ്രഹാമിന്റെ കുടുംബവുമായി  ഹെബ്രോനുമായിട്ടും അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. അപ്പോൾ തന്നെ സീനിയേഴ്സിനോടും മികച്ച സിംഹ ഗർജ്ജന തുല്യരായ പ്രഭാഷകരോടും പുലർത്തിയിരുന്നതിൽ ഒട്ടും കുറയാത്ത ബഹുമാനം ഈ ചെറുപ്പക്കാരായ ഞങ്ങളോടു ചെറിയ പുലർത്തിയിരുന്നു.

ആത്മ സ്നാനത്തെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഒരു അഭിമുഖം എടുക്കുകയും, അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് എന്റെ പുസ്തകത്തിൽ അതിന്റെ കണ്ടന്റ് ചേർക്കുകയും ചെയ്തിട്ടുണ്ട്.

'പെന്തെക്കോസ്ത് 2020 ' എന്ന പുസ്തകം വായിച്ചാൽ നിങ്ങൾക്ക് അത് കാണാൻ പറ്റും. ചെറിയച്ചായന്റെ സ്മരണയ്ക്ക് മുൻപിൽ തലകുനിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.  ഇതുപോലെ മാതൃകയുള്ള ഉപദേശം നിശ്ചയമുള്ള ദ്രവ്യഗ്രഹം ഇല്ലാത്ത സമ്പന്നനായ ലീഡേഴ്‌സ് ഇനിയും നമുക്ക് ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കാം.

Advertisement