ഏ.ജി.റിവൈവൽ പ്രയർ: ഹിന്ദി - മലയാളം മിഷൻ ചലഞ്ച് തുടക്കമായി

ഏ.ജി.റിവൈവൽ പ്രയർ:  ഹിന്ദി - മലയാളം മിഷൻ ചലഞ്ച് തുടക്കമായി

പുനലൂർ: ഏ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ  മിഷൻ ചലഞ്ച് ഹിന്ദി - മലയാളം സെഷനു തുടക്കമായി. ആഗസ്റ്റ് 1 ന് തുടങ്ങിയ സമ്മേളനം 3 നു സമാപിക്കും. ദിവസവും രാത്രി 8 മുതൽ 10 വരെയാണ് സമയം. 

പാസ്റ്റർമാരായ സാം എബ്രഹാം ലക്നൗ, ഷൈനു പി.വർഗീസ് ബഹ്റിൻ, രാജു തോമസ് സൂററ്റ് എന്നിവർ സന്ദേശങ്ങൾ നല്കും. എയർഫോഴ്സ് മുൻ വിംഗ് കമാൻഡർ ഡോ.റജി ജോർജ് പരിഭാഷ നിർവഹിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, സനൽകുമാർ, എം.ടി. സൈമൺ എന്നിവർ ആമുഖ പ്രഭാഷണങ്ങൾ നടത്തും.

പാസ്റ്റർമാരായ എൻ.ജി.രാജു തെങ്ങോട് -എറണാകുളം, ഷാജു ജോൺ കുവൈറ്റ്, ടിജോമോൻ മാത്യു പഞ്ചാബ് എന്നിവർ അധ്യക്ഷൻമാരാകും.

ആലുവ ഏ.ജി.ചർച്ച്, കലയപുരം ഏ.ജി.ചർച്ച്, കാഞ്ഞിരംകുളം മിഷൻ ഡിപ്പാർട്ട്മെൻറ് എന്നീ ക്വയറുകൾ  ഗാനശുശ്രൂഷ നയിക്കും

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ പത്ത് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും ഇടമുറിയാതെ തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969

പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

മീറ്റിംഗ് ലിങ്ക്:

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09

വിവരങ്ങൾക്ക്: 

പാസ്റ്റർ ജോമോൻ കുരുവിള 6235355453 എന്ന നമ്പരിൽ ബന്ധപ്പെടുക.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്