മഹനേഹ് ദാൻ തിയ്യോളജിക്കൽ കോളേജിൻ്റെ ഗ്രാഡുവേഷനും ലീഡേഴ്സ് സെമിനാറും

മഹനേഹ് ദാൻ തിയ്യോളജിക്കൽ കോളേജിൻ്റെ ഗ്രാഡുവേഷനും ലീഡേഴ്സ് സെമിനാറും

മുംബൈ :- ഉത്തരേന്ത്യൻ സുവിശേഷ പ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്ന മഹനേഹ് ദാൻ ഫെലോഷിപ്പിൻ്റെ കീഴിൽ നടക്കുന്ന മഹനേഹ്ദാൻ തിയ്യോളജിക്കൽ കോളേജിൻ്റെ 34-ാമത് ഗ്രാഡുവേഷനും ലീഡേഴ്സ് സെമിനാറും 2024 ഫെബ്രുവരി 13 - 16വരെ കല്യാണിനടുത്ത് ബദലാപ്പൂരിലുള്ള ഓൾമോസ്റ്റ് ഹെവൻ കൺവൻഷൻ സെൻ്ററിൽ നടക്കും. 

ഫൗണ്ടിങ് പ്രിൻസിപ്പൽ പാസ്റ്റർ പി ടി . വർഗീസ് , ഫൗണ്ടിങ് രജിസ്ട്രാർ ആൻഡ് ജനറൽ സെക്രട്ടറി പാസ്റ്റർ പി. എസ് സ്കറിയ വർക്കിംഗ്‌ പ്രസിഡന്റ്‌ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പാസ്റ്റർ എബി മാമൻ എന്നിവർ പങ്കെടുക്കും.