'അറിവ് 2025' ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 21 നാളെ

കുമ്പനാട്: പിവൈപിഎ കേരള സ്റ്റേറ്റും ഗുഡ്ന്യൂസും സിറ്റിഡബ്ല്യു മീഡിയ പ്രൊഡക്ഷന്‍സും സംയുക്തമായി കേരളത്തിലെ ക്രൈസ്തവ സഭാ വിഭാഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന 'അറിവ് 2025' ഇന്‍റര്‍ ക്രിസ്ത്യന്‍ ചര്‍ച്ച്ڔവ്യക്തിഗത മെഗാ ബൈബിള്‍ ക്വിസ്സിന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 21 ശനിയാഴ്ച കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. ഒന്നാം സമ്മാനം ഒരു ലക്ഷവും രണ്ടാം സമ്മാനം അര ലക്ഷവും മൂന്നാം സമ്മാനം കാല്‍ ലക്ഷവും ഉണ്ടായിരിക്കും.
പുറപ്പാട്, എസ്രാ, നെഹെമ്യാവ്, സദൃശ്യവാക്യങ്ങള്‍, യെഹെസ്കേല്‍, ഹോശേയ, ലൂക്കൊസ്, റോമര്‍, 1 തെസ്സലൊനീക്യര്‍, 2 തെസ്സലൊനീക്യര്‍ എന്നീ പുസ്തകങ്ങളില്‍ നിന്നു മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമായിരിക്കും ചോദ്യങ്ങള്‍. പെന്തെക്കോസ്ത് സഭ വിഭാഗങ്ങള്‍ക്ക് പുറമെ ഇതര ക്രിസ്തീയ സഭകളില്‍ നിന്നുമുള്ള പങ്കാളിത്തം മെഗാ ബൈബിള്‍ ക്വിസിനെ കൂടുതല്‍ വ്യത്യസ്തവും മനോഹരവുമാക്കുമെന്നും ക്രൈസ്തവസമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വേദപണ്ഡിതരായ വിധികര്‍ത്താക്കളുടെ നിര 'അറിവ് 2025' നെ കൂടുതല്‍ മികവുറ്റതാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പിവൈപിഎ സംസ്ഥാന ഭാരവാഹികളായ ഇവാ. ഷിബിന്‍ സാമുവേല്‍, ജസ്റ്റിന്‍ നെടുവേലില്‍, ഇവാ. മോന്‍സി മാമ്മന്‍, ബ്ലെസ്സന്‍ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേല്‍, ഷിബിന്‍ ഗിലെയാദ്, ബിബിന്‍ കല്ലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.ڔമെഗാ ബൈബിള്‍ ക്വിസ് കോര്‍ഡിനേറ്റര്‍മാരായി സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ്), ജോസി പ്ലാത്താനത്ത്, പ്രിജോ എബ്രഹാം എന്നിവര്‍ പ്രവര്‍ത്തിക്കും.
Advertisement