കഴിഞ്ഞ കാലങ്ങളെ മറക്കുക; യേശുവിന്റെ മുഖത്തേക്കു നോക്കുക: ഡോ. സതീഷ് കുമാർ

കഴിഞ്ഞ കാലങ്ങളെ മറക്കുക; യേശുവിന്റെ മുഖത്തേക്കു നോക്കുക: ഡോ. സതീഷ് കുമാർ

അഖിലേന്ത്യാ പാസ്റ്റേഴ്സ് കോൺഫ്രൻസ് സമാപിച്ചു 

ബിജി ടോണി തൃശൂർ

അങ്കമാലി: ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കാൻ വിളിക്കപ്പെട്ട സുവിശേ ഷകർ കഴിഞ്ഞ കാലപരിമിതികളെയും പരാജയങ്ങളെയും മറന്ന് വിശ്വാസത്തിന്റെ നായകനായ യേശുവിന്റെ മുഖത്തേക്കു നോക്കി തങ്ങളെ ഭരമേൽപ്പിച്ച ശുശ്രൂഷ നിറപടിയായി പൂർത്തിയാക്കണം എന്ന് ഡോ. സതീഷ്കുമാർ പറഞ്ഞു. മാർച്ച് 17ന് സിയാൽ കൺവൻഷൻ സെൻ്ററിൽ "ബോഡി ഓഫ് ക്രൈസ്റ്റി'ന്റെ ആഭിമുഖ്യത്തിൽ നടന്ന അഖിലേന്ത്യാ പാസ്റ്റേ ഴ്സ് കോൺഫ്രൻസിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നാലുലക്ഷത്തോളം വിശ്വാസികൾ കൂടിവരുന്ന ഇൻഡ്യയിലെ ഏറ്റവും വ ലിയ സഭയായ ഹൈദ്രാബാദ് കാൽവ റി ടെംബിൾ ചർച്ചിൻ്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമാണ് ഡോ. സതീഷ്കുമാർ.

യേശു ക്രൂശിൽ നമ്മോടു ക്ഷമി ച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കുവാൻ സന്നദ്ധരാകണം. താഴ്മയുടെ ശുശ്രൂഷയാണ് കർത്താവ് നമ്മെ പഠിപ്പിച്ചത്. ദൈവവിളിയോട് അനുസരണമുള്ളവരായി സുവിശേഷ പോർക്കളത്തിൽ മുന്നേറിയാൽ നമ്മുടെ പ്രവർത്തനങ്ങ ളെ ദൈവം മാനിക്കുകയും ഉയർത്തുകയും ചെയ്യും. 20 വർഷങ്ങൾക്കുമുമ്പ് കാൽവറി ടെംപിൾ ചർച്ച് ആരംഭി ക്കുമ്പോൾ 50-ൽ താഴെ വിശ്വാസികൾ മാത്രമാണുണ്ടാ യിരുന്നത്. എന്നാൽ, ദൈവം സഭയെ പടിപടിയായി വളർത്തി. സഭാവളർച്ചക്ക് അത്യന്താപേക്ഷിതമായ 5 നിർദ്ദേശങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ 'സി' അക്ഷരത്തിൽ ആരംഭിക്കുന്നവ അദ്ദേഹം വിശദീകരിച്ചു.

ഡോ. എ.എഫ്. പിൻ്റോ, പാസ്റ്റർമാരായ കെ.സി. ജോൺ, ജോൺ പോൾ, ചാണ്ടി വർഗീസ്, സജി മാത്യു, സാം വർഗീസ്, രാജ് മോഹൻ, ഡോ. എബി പി. മാത്യു തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ദൈവവചനം പങ്കുവച്ചു.

ഡോ. സതീഷ്കുമാറിന്റെ ആത്മീയ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച പാസ്റ്റർ ടി.സി. വർഗീസിനെ (കോഴി ക്കോട്) സമ്മേളനത്തിൽ ആദരിച്ചു. പാസ്റ്റർ എബി ഉമ്മൻ സ്വാഗതവും, പാസ്റ്റർ നോബിൾ പി. തോമസ് നന്ദി യും പറഞ്ഞു. 1500-ൽ അധികം സുവി ശേഷപ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement