പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട കൺവെൻഷൻ ഏപ്രിൽ 9 മുതൽ

പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട കൺവെൻഷൻ ഏപ്രിൽ 9 മുതൽ

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെൻ്റർ വാർഷിക  കൺവെൻഷൻ ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ റ്റിപിഎം ഫെയ്ത്ത് ഹോമിന് എതിർവശമുള്ള  വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും.
ദിവസവും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം ഉച്ചയ്ക്ക് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗം, രാത്രി 10 ന് പ്രത്യേക പ്രാർഥന, ശനിയാഴ്ച 3ന് യുവജന സമ്മേളനം എന്നിവ നടക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെൻററിന് കീഴിലുള്ള 15 സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ  സമാപിക്കും.
കൺവെൻഷന് മുന്നോടിയായി ഏപ്രിൽ 5  ന് പത്തനംതിട്ട നഗരത്തിലൂടെ  ശുഭവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത  സുവിശേഷവിളംബര റാലി നടത്തി.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement