യുപിഎഫ് - യുഎഇ കൺവെൻഷൻ ഏപ്രിൽ 27 ന് ഷാർജയിൽ

യുപിഎഫ് - യുഎഇ കൺവെൻഷൻ ഏപ്രിൽ 27 ന് ഷാർജയിൽ

ഷാർജ : യുപിഎഫ് - യുഎഇ വാർഷിക കൺവെൻഷൻ 'റീമാ-2026' ഏപ്രിൽ 27 മുതൽ 29 വരെ എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും.

പാസ്‌റ്റർ ബി. മോനച്ചൻ, കായംകുളം പ്രഭാഷണം നടത്തും. പാസ്റ്റർ സക്കറിയ എബ്രഹാം (പ്രസിഡന്റ്‌ യുപിഎഫ്) അദ്ധ്യക്ഷത വഹിക്കും.

യുപിഎഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. ഫിന്നി രാജു, വിൽ‌സൺ ബേബി, സന്തോഷ്‌ ഈപ്പൻ എന്നിവരുടെ നേതൃത്യത്തിൽ കൺവൻഷൻ ക്രമീകരങ്ങൾ പുരോഗമിച്ചു വരുന്നു.

വാർത്ത : വിനോദ് എബ്രഹാം