ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനം നടന്നു
വാർത്ത: രാജു തരകൻ
ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തെക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പി(DCF)-ന്റെ പ്രവർത്തനോൽഘാടനവും സെമിനാറും നടന്നു.
'ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതായിരുന്നു മുഖ്യവിഷയം. പാസ്റ്റർ മാത്യു ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.
ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് നേതൃത്വം നൽകിയ ഭാരവാഹികളെയും നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ചെയർമാൻ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരണം നടത്തി. പാസ്റ്റർ സ്റ്റീഫൻ വർഗീസ് 'ക്രിസ്തുവിൽ നാം ആരാണ്' എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.
സിറ്റിവൈഡ് കോ-ചെയർമാനും കൗൺസിലിങ് രംഗത്ത് വിശ്വാസസമൂഹത്തിൽ പ്രശസ്തനുമായ ഡോ. തോമസ് ഇടിക്കുള, 'നമുക്ക് ഒരുമിച്ച് ചെയ്യാനാകുന്നത് എന്ത്?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചരിത്രത്തിലെ ഏതൊരു ആത്മീയ ഉണർവ്വിന്റെയും പിന്നിൽ ഐക്യത ഒരു അനിവാര്യഘടകമായിരുന്നു എന്ന് വിവിധ സ്റ്റാറ്റിസ്റ്റിക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി.
ഷാരോൺ മാത്യു, ബ്ലെസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ഷാരോൺ ചർച്ച് ക്വയർ ഗാനശുശ്രൂയ്ക്ക് നേതൃത്വം നല്കി.
എസ്.പി ജെയിംസ് (സെക്രട്ടറി) പ്രവർത്തനങ്ങളെക്കുറിച്ച് അവതരണം നടത്തി. തോമസ് ചെല്ലേത്ത് (ട്രെഷററാർ) നന്ദി പറഞ്ഞു. പാസ്റ്റർ ജോൺസൺ സഖറിയാ സമാപന പ്രാർത്ഥന നടത്തി.
ജോസ് പ്രകാശ് കരിമ്പിനേത്ത് (മ്യൂസിക് കോ-ഓർഡിനേറ്റർ) അന്നമ്മ വില്യംസ് (സിസ്റ്റേഴ്സ് കോ-ഓർഡിനേറ്റർ), രാജു തരകൻ (മീഡിയ കോ-ഓർഡിനേറ്റർ), പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. വിവരങ്ങൾക്ക് സന്ദർശിക്കുക: DallasCitywide.org
Advertisement



























































