ബഹ്റൈൻ എംഇപിസി സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീത സമാപ്തി

ബഹ്റൈൻ എംഇപിസി സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീത സമാപ്തി

മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ചിൻ്റ്  (MEPC) സംയുക്ത ആരാധനയ്ക്ക് അനുഗ്രഹീത സമാപ്തി. മേയ് 11 വൈകിട്ട് 7 മണിക്ക്  സെഗയായിലുള ശാരോൻ ചർച്ച് ഹാളിൽ  പാസ്റ്റർ സജി പി തോമസ്സ്, പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിന് പാസ്റ്റർ ടൈറ്റസ് ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജയിസൺ കുഴിവിള സങ്കീർത്തനം വായിച്ചു,  പാസ്റ്റർ ജയിംസ് ജോർജ് ( യു എസ്സ് എ ) മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ പി എം ജോയിയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടും അനുഗ്രഹീതമായി സമാപിച്ചു. എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്യം നൽകി. 

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471

Advertisement