സിവിൽ സർവീസ് വിജയികൾക്ക് ഗുഡ്ന്യൂസിന്റെ ആദരവ് ഏപ്രിൽ 28ന് 

സിവിൽ സർവീസ് വിജയികൾക്ക് ഗുഡ്ന്യൂസിന്റെ ആദരവ് ഏപ്രിൽ 28ന് 

കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബെൻജോ പി. ജോസ്, ഫെബിൻ ജോസ് തോമസ്, മഞ്ജുഷ ബി. ജോർജ് എന്നിവരെ ഗുഡ്‌ന്യൂസിന്റെ ആഭിമുഖ്യത്തിൽ ആദരിക്കും. ഏപ്രിൽ 28 ഞായർ വൈകിട്ട് 4ന് തിരുവനന്തപുരം പാളയം പി.എം.ജി സഭാഹാളിലാണ് അനുമോദന സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. 

ജെയിംസ് വർഗീസ് ഐ.എ.എസ്, ജി. സ്പർജൻകുമാർ ഐ.പി.എസ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പിഎംജി സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം.എ. വർഗീസ് അദ്ധ്യക്ഷത വഹിക്കും.

ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, പ്രശസ്ത വിദ്യാഭ്യാസ കൺസൾട്ടൻ്റ് ഫൊഫ. സാം സ്കറിയ, ഗുഡ്ന്യൂസ് റസിഡൻ്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, ഗുഡ്ന്യൂസ് ജില്ലാ കോർഡിനേറ്റർ ഡേവിഡ് സാം, ജോസ് ജോൺ കായംകുളം എന്നിവർ നേതൃത്വം നൽകും. 

Advertisement