അനുമോദന സമ്മേളനവും സമ്മാന വിതരണവും ജൂലൈ 6ന്

അനുമോദന സമ്മേളനവും സമ്മാന വിതരണവും  ജൂലൈ 6ന്

കുമ്പനാട് : ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൈബിൾ വായനയിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ നാളെ ജൂലൈ 6ന് വിതരണം ചെയ്യും. രാവിലെ 10.30 ന് കുമ്പനാട് ഐബിസി ചാപ്പലിൽ ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് അധ്യക്ഷതയിൽ കൂടുന്ന അനുമോദന സമ്മേളനം ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്യും.

ഡോ.ജോൺ കെ മാത്യു , പാസ്റ്റർ ഡിലു ജോൺ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ, ട്രഷറാർ ഫിന്നി പി. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതി സമ്മേളനത്തിന്  നേതൃത്വം നൽകും.  

ദേശീയ വായന ദിനത്തിൻ്റെ ഭാഗമായി ജൂൺ 19 ന് 'വചനം വായിച്ചു വളരുക' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ പ്രോഗ്രാമിൽ 500 ൽ അധികം കുട്ടികൾ പങ്കെടുത്തു. ഡോ. ജോൺ കെ മാത്യൂ, പി എസ് ചെറിയാൻ , പാസ്റ്റർ ബൻസൺ യോഹന്നാൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് വായനയിൽ മികവ് പുലർത്തിയ കുട്ടികളെ കണ്ടെത്തിയത്. സണ്ടേസ്കൂൾസ് അസോസിയേഷൻ്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച പരിപാടി ഏറെ പ്രശംസ പിടിച്ചുപറ്റി.

Advertisement