ദിശാബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും 

ദിശാബോധവൽക്കരണ ക്ലാസും  പഠനോപകരണ വിതരണവും 

കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അമ്പലത്തുംകാല പിണറ്റിൻമൂട് അംബ്ദേക്കർ നഗറിൽ  ദിശാബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും നടന്നു.

പ്രസിഡണ്ട് പാസ്റ്റർ ജോർജ്ജ് ഏബ്രഹാം ഉത്ഘാടനം ചെയ്തു.  എഴുകോൺ എക്സൈസ് ഓഫീസ് അസിസ്റ്റന്റ് എക്സെസ് ഇൻസ്പക്ടർ  ജയകുമാറും ഐസിപിഎഫ് റീജിനൽ സ്റ്റാഫ്  ശാമുവേൽ ദാനിയേലും ബോധവൽക്കരണ ക്ലാസിന് നേതൃത്വം നല്കി. പഠനോപകരണ വിതരണോദ്ഘാടനം നെടുവത്തൂർ ഗ്രാമ പഞ്ചായത്തംഗം  സത്യഭാമ നിർവ്വഹിച്ചു. അർഹരായ 58 വിദ്യാർത്ഥികൾക്ക് സഹായം നല്കി.

കുണ്ടറ യുപിഎഫ് കമ്മറ്റി നേതൃത്വം നല്കി.