ഒരു അലാസ്ക്ക യാത്രാ വിവരണം

പാസ്റ്റർ മനു ഫിലിപ്പ്
ജീവിതം തന്നെ ഒരു യാത്രയാണല്ലോ. ഇന്നലെയുടെ പതനിസ്യനങ്ങള്‍ ആത്മാവില്‍ സോപാന സംഗീതമായുണര്‍ത്തുന്നതാണല്ലോ യാത്രകള്‍. യാത്രാചരിത്രത്തില്‍ ജിജ്ഞാസുക്കളായവരെ രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചകളുടെയും അറിവുകളുടെയും അതിശയകരമായ ഒരു ലോകം സമ്മാനിക്കുന്നതാണ് ഞങ്ങള്‍ ഈപ്രാവശ്യം തിരെഞ്ഞെടുത്ത അലാസ്ക്ക യാത്ര. യാത്രകളെന്നും അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. ഹൃദയസ്പര്‍ശിയായ യാത്രകളുടെ നേരനുഭവങ്ങള്‍ വായിച്ചാല്‍ ആരുടെയും മനസ്സ് പൂത്തുലയും. അലാസ്ക്കയില്‍ ശൈത്യകാലത്ത് അസ്ഥികള്‍ പോലും മരവിപ്പിച്ചു കളയാന്‍ കരുത്തുള്ള തണുപ്പുള്ള സ്ഥലമാണ്. ഓരോ രാജ്യത്തിനും ഓരോ ദേശത്തിനും ഓരോ സംസ് കാരങ്ങളുണ്ട്. മറ്റൊരു രാജ്യത്തിന്‍റെ സംസ്കാരത്തെ അനുഭവിച്ചറിയാന്‍ യാത്രകള്‍ ഉതകും. എന്നാല്‍ സംസ്കാരങ്ങളെ അറിഞ്ഞിരിക്കാന്‍ ഉതകുന്ന ഒരു സാഹിത്യ മേഖലയാണ് യാത്രാ വിവരണങ്ങള്‍. വിവാഹം പോലും കഴിക്കാതെ 73 വയസ്സ് വരെ പൂക്കള്‍ വിരിയുന്ന സമയവും, ഇല തളിര്‍ക്കുന്നതും, പക്ഷികള്‍ സംഘം ചേരുന്നതും, പാടുന്നതും, ചിത്രശലഭ ങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുമൊക്കെ നിരീക്ഷിച്ച വ്യക്തിയായ ഗില്‍ബെര്‍ട്ട് വൈറ്റിനെപ്പോലെ പ്രകൃതിചരിത്രം എഴുതുവാന്‍ ഞാനസക്തനാണ്.

എന്‍റെ യാത്രാനുഭവങ്ങളുടെ സാരാംശങ്ങളും ഞാന്‍ ഒപ്പിയെടുത്ത നേരനുഭവങ്ങളുടെയും ഒരു സാക്ഷിപത്രമാണ് ഇതിലെ ഓരോ വരികളും. ഓഗസ്റ്റ് 15നു മൂന്ന് മണിയോട് യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എന്തെങ്കിലും കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ടോയെന്ന് അറിയാന്‍ യാത്രയ്ക്ക് കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റിലൂടെ കണ്ണോടിച്ചു. ഞങ്ങള്‍ ഫോര്‍ട്ട് ലോര്‍ഡര്‍ഡൈയിലിലെ എയര്‍ പോര്‍ട്ടിലേക്കു വൈകുന്നേരം 3:30-നാണ് യാത്രയായത്. ഞങ്ങളുടെ സംഘത്തില്‍ ആകെ 22 പേരായിരുന്നു.
നീലാകാശവും നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന റണ്‍വേയും അതിനു മുകളിലൂടെ കുറഞ്ഞത് ഓരോ അഞ്ചു മിനിട്ടിലും പറന്നുയരുന്ന വിമാനങ്ങള്‍. റൈറ്റ് സഹോദരന്മാരില്‍ നിന്നാരംഭിക്കുന്ന ഒറ്റ എന്‍ജിന്‍ വിമാനങ്ങള്‍ തൊട്ടു 3,600 മൈല്‍ വേഗത്തിലോടുന്ന കോണ്‍കോര്‍ഡ് വരെ എത്തി നില്‍ക്കുന്ന അത്ഭുതലോകത്തിന്‍റെ ആകാശ ചരിത്രം. റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനം പെട്ടെന്ന് ശബ്ദമുണ്ടാക്കി റണ്‍വേ തൊടുകയും ഭയങ്കരമായ സ്പീഡില്‍ ഓടുകയും ക്രമേണ സ്പീഡ് കുറയുകയും ചെയ്തു. നിങ്ങള്‍ക്കു സിയാറ്റിലേക്കു സ്വാഗതം എന്ന് പറഞ്ഞു വാതിക്കല്‍ എയര്‍ ഹോസ്റ്റസ് നില്‍പ്പുണ്ടായിരുന്നു. കുറച്ചു നാളുകളായി പല വിമാനങ്ങളും സമയത്തിനു എത്താറില്ലാത്തതിനാല്‍ അല്പമായ ആശങ്ക ഞങ്ങളെ എല്ലാവരേയും ഗ്രസിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ കൃത്യസമയത്തു തന്നെ സിയാറ്റിലെത്തി. ഷട്ടില്‍ ബസില്‍ അഞ്ചു മിനിട്ടു ദൂരമുള്ള ഹോട്ടലില്‍ എത്തിച്ചു. അന്ന് രാത്രി അവിടെ വിശ്രമിച്ചതിനു ശേഷം രാവിലെ ഏര്‍പ്പാട് ചെയ്തിരുന്ന ബസ്സില്‍ ഞങ്ങള്‍ ഏകദേശം 10:45-നു പോര്‍ട്ടില്‍ എത്തി. യാത്രയ്ക്കുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഭക്ഷണാനന്തരം റൂമില്‍ ചെന്നപ്പോള്‍ ലഗേജ്, റൂമിന്‍റെ വാതില്‍ക്കലുണ്ടാ യിരുന്നു. ലഞ്ച് 14-ാം നിലയിലുള്ള ഓഷ്യന്‍വ്യൂ കഫേയിലായിരുന്നു.
ഒരു തുറമുഖത്ത് എത്തുന്നതിന് മുമ്പ്, കപ്പലിന്‍റെ ജീവനക്കാര്‍ കപ്പലിന്‍റെ സുരക്ഷിതമായ ബെര്‍ത്തിംഗിനും ചരക്ക് പ്രവര്‍ത്തനത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. കപ്പല്‍ യാത്ര പുറപ്പെടുന്നതിനും ഡോക്കിലേക്കു വരുന്നതിനും മുന്‍പും അതാതു സ്ഥലങ്ങളിലെ ഹാര്‍ബര്‍ മാസ്റ്ററുടെ അനുമതിയും യാത്രാ നിയന്ത്രണങ്ങളും പാലിക്കണം. ആഗോള ഷിപ്പിംഗ് വ്യവസായത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ടഗ് ബോട്ടുകള്‍, ഇടുങ്ങിയ ചാനലുകള്‍, തിരക്കേറിയ വിസ്താരം കുറഞ്ഞ, ആഴം കുറഞ്ഞ വെള്ളം എന്നിവയിലൂടെ വലിയ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നു, ഒരു ടഗ് ബോട്ട്, ഒന്നുകില്‍ വലിച്ചുകൊണ്ട് പോകുന്നതിനോ, ബെര്‍ത്തിംഗ് പ്രവര്‍ത്തനത്തിനോ കപ്പലിനെ സഹായിക്കുന്ന ഒരു ബോട്ടാണ്. സുരക്ഷ ഉറപ്പാക്കാന്‍ എന്‍ജിന്‍, ഡെക്ക് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ മുന്‍കൂട്ടി തയ്യാറെടുക്കണം. തീരക്കടലിലൂടെ സുരക്ഷിതമായി സഞ്ചരിക്കുന്നതിന് പുറപ്പെടുന്നതിന് മുമ്പുള്ള ഒരു ചെക്ക് ലിസ്റ്റ് നിര്‍ണായകമാണ്. ഏതൊരു കപ്പലിന്‍റെയും നാവിഗേഷന്‍റെ സുരക്ഷയാണ് ഹാര്‍ബര്‍ മാസ്റ്ററുടെ പ്രാഥമിക ചുമതല. തുറമുഖത്ത് കപ്പലുകള്‍ നാവിഗേഷന്‍ നടത്തുന്ന രീതി ഹാര്‍ബര്‍ മാസ്റ്റേഴ്സ് നിയന്ത്രിക്കുന്നു. ക്യാപ്റ്റന്‍ ങമേേ ഗമൃമിറൃലമെ, ഹോട്ടല്‍ ഡയറക്ടര്‍ ഇഹശിേ സലഹൗ എന്നിവര്‍ എല്ലാ അതിഥികളെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ഓരോ അതിഥിയും നിര്‍ബന്ധിത സുര ക്ഷാ ബ്രീഫിംഗില്‍ വ്യക്തിപരമായ ചെക്ക്-ഇന്‍ ചെയ്യണം. കടലിലായാലും തുറമുഖത്തായാലും, സെലിബ്രിറ്റി ആക്ടിവിറ്റി ടീം എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍ ആയിരുന്നു.
(തുടരും)
Advertisement







































































