പ്രാർഥനയോടെ സ്കൂൾ വർഷത്തിലേക്ക്
പ്രാർഥനയോടെ സ്കൂൾ വർഷത്തിലേക്ക്
റ്റി.എം. മാത്യു
പുതിയ സ്‌കൂൾവർഷം ആരംഭിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതനിലയിൽ വിജയം കരസ്ഥമാക്കിയ നിരവധി പെ ന്തെക്കോസ്തു വിശ്വാസികളായ മക്കൾ ഈ വർഷം നമുക്കുണ്ട് എന്നതിൽ അഭിമാനിക്കാം. അതുപോലെതന്നെ ഡിഗ്രി പരീക്ഷകളിലും ധാരാളം റാ ങ്ക് ജേതാക്കൾ ഉണ്ടെന്നത് നമുക്ക് അഭിമാനമാണ്. ഈ നേട്ടങ്ങൾ കൈ വരിച്ച എല്ലാവർക്കും ഗുഡ്‌ന്യൂസിന്റെ അഭിനന്ദനങ്ങൾ!
പുതുവർഷത്തിലേക്കാവശ്യമായ വസ്ത്രങ്ങൾ, പുസ്‌തകങ്ങൾ, മറ്റു പ ഠനസാമഗ്രികൾ എല്ലാം ഇതിനകം ശേ ഖരിച്ചുകഴിഞ്ഞിട്ടുണ്ടാകും. മിക്കവാറും എല്ലാവരും തന്നെ പുതിയ ക്ലാസിലേ ക്കു പ്രവേശനം ലഭിച്ചവരുമായിരിക്കും. പുതിയ ക്ലാസുകളിലേക്കെത്തുമ്പോൾ പഠനഭാരം ആദ്യദിവസങ്ങളിൽത്തന്നെ ആരംഭിക്കുകയായി. ധാരാളം പഠി ക്കാനുണ്ട് എന്നതു കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അതിന് അധ്യാപകരുടെയും രക്ഷാകർത്താ ക്കളുടെയും അകമഴിഞ്ഞ പിൻതുണ ആവശ്യമാണ്. ആരും പഠനത്തിൽ പിന്നാക്കം പോകാൻ ഇടയാക്കുന്നതൊന്നും ഭവനാന്തരീക്ഷത്തിലോ, മറ്റിടങ്ങളിലോ ഉണ്ടാകാതിരിക്കാൻ പ്രായമുള്ളവർ ജാഗ്രതയുള്ളവരായിരിക്കണം.
ഭക്ഷണം ഒഴിവാക്കാൻ പറ്റാത്തതു പോലെ, കുഞ്ഞുങ്ങൾക്ക് മാനസികാ രോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണ്. പത്രങ്ങളിൽ ഓരോ ദിവസവും കാ ണുന്ന ബാലപീഡനവാർത്തകൾ ഈ കുരുന്നുകളെ എത്രമാത്രം ബാധിക്കു ന്നെന്നും അത് അവരുടെ ഭാവിയെ ത്തന്നെ നശിപ്പിക്കുമെന്നും അറിയാ ത്തവർ ആരും ഉണ്ടാകില്ല. എന്നാൽ, കുട്ടികൾ അത് അറിയണമെന്നില്ല. ഈ സാഹചര്യത്തിൽ സ്വന്തം ശരീര ത്തെ പരിരക്ഷിക്കുന്നതിനും തെറ്റായ പ്രവണതകളിൽനിന്നു ഒഴിഞ്ഞുമാറു ന്നതിനും അവരെ അഭ്യസിപ്പിക്കേണ്ട ത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
മുൻപുണ്ടാകാത്തവിധം ക്രൂരമാ യ പരീക്ഷണങ്ങളാണു കുട്ടികൾക്ക് ഭവനാന്തരീക്ഷത്തിൽപോലും നേരിടേണ്ടിവരുന്നതെന്നു കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവിടെയാണ് ആത്മീയശിക്ഷണത്തിൻ്റെ പ്രാധാന്യം. ഈശ്വരവിശ്വാസത്തിലും ഗുരുഭക്തിയി ലും അവരെ വളർത്തിയെടുക്കാൻ 06 മാതാപിതാക്കൾ ശ്രദ്ധിക്കണം.
അറിഞ്ഞുകൊണ്ട് ആരും തെറ്റിലേക്കു പോകുമെന്നു കരുതാ നാവില്ല. പ്രത്യേകിച്ച്, ഇളംപ്രായത്തിൽ, എന്നാൽ, പ്രലോഭന ങ്ങളിൽ വീഴാനുള്ള സാധ്യതയും ഈപ്രായത്തിൽതന്നെയാ ണ്. അതുകൊണ്ട് സ്‌കൂൾ അധികൃതരും മാതാപിതാക്കളും വളരെയേറെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഇന്നു ധാരാളം പഠനസഹായികൾ ലഭ്യമാണ്. അതോടൊപ്പം പഠനവിഷയങ്ങൾ കാലത്തിനൊത്തു കഠിനമായിക്കൊണ്ടിരിക്കയാണ്. കുട്ടികളുടെ മാനസികനിലവാരം ഉയർത്തുന്നതിനും നൂതനപഠനസഹായികൾ ഉപയോഗിച്ച് വിദ്യാഭ്യാസം മികവുറ്റതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കേവലം സ്‌കൂൾ ഫൈനൽ ക്ലാസുകൊണ്ടോ, ഹയർസെക്കൻഡറികൊണ്ടോ തീരുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായം, പഠനം ഉന്നതനിലവാരത്തിലെത്തിക്കാനും മികവുറ്റതാക്കാനും ഇന്നു വളരെ സാധ്യതകളു
ണ്ട്. നമ്മുടെ ചില കുഞ്ഞുങ്ങൾ പരിമിതമായ ചുറ്റുപാടുകളിൽ കറങ്ങുകയാണ്. പ്രത്യേകിച്ച് ആദിവാസി മേഖലകൾപോലുള്ള ഇടങ്ങളിലുള്ളവർ, അതു മാറണം. തിളക്കമാർന്ന ജോലികൾക്കായി വിദ്യാഭ്യാസം ഉപയോഗിച്ച് ഉന്നതശ്രേണികളിലെത്താൻ കഠിനമായി പരിശ്രമിക്കണം; അതിനവരെ അഭ്യസിപ്പിക്കണം.
നമ്മുടെ കുഞ്ഞുങ്ങൾ ബാലശിക്ഷയിലും പഥോപദേശത്തിലും മുതിർന്നുവരുമ്പോൾ തന്നെ, പഠന-പാഠ്യേതര വിഷയങ്ങളിൽ വേണ്ടത്ര നേട്ടങ്ങളുണ്ടാക്കാൻ ഉത്സാഹിക്കേണ്ടത് ദൈവസഭയുടെ ഉത്തരവാദിത്തമാണ്. പഠനത്തിന്റെ പേരിൽ സണ്ടേസ്‌കൂളും പ്രാർഥനായോഗ ങ്ങളും മുടക്കുന്നതു പ്രോത്സാഹിപ്പിക്കരുത്. രക്ഷാകർത്താക്കളാണ് ഇക്കാര്യത്തിൽ കുട്ടികളെ പുറകോട്ടുവലിക്കുന്നതെ ന്നു നമുക്കറിയാം. അതുപാടില്ല. കുഞ്ഞുങ്ങൾക്ക് ആത്മീയ വളർച്ചയ്ക്കുള്ള അവസരം ഒരിക്കലും നിഷേധിക്കരുത്. പ ഠനത്തിനായി ഇതരസ്ഥലങ്ങളിലേക്കു മാറിത്താമസിക്കേണ്ടവ രെ ഇതിൽ നമുക്കു കുറ്റപ്പെടുത്താനാവില്ല. എന്നാൽ, അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ ആത്മീയകാര്യങ്ങളിൽ ഉത്സാ ഹിക്കുന്നവിധം സാഹചര്യങ്ങൾ സൃഷ്ടിക്കാൻ പരമാവധി ശ്ര മിക്കണം. ദൈവകൃപയിലാശ്രയിച്ച് നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂളുകളിലും കോളേജുകളിലും ഉന്നതനിലവാരം പുലർ ത്താൻ നമുക്കു പ്രാർഥിക്കാം. അവരെ അതിനു തയ്യാറാക്കുന്ന മാതാപിതാക്കൾക്കു സഹായഹസ്‌തങ്ങളും പ്രോത്സാഹനങ്ങ ളും നൽകാനുള്ള മാർഗം നമുക്ക് ഉണ്ടാക്കിക്കൊടുക്കാം. നമ്മു ടെ മക്കൾ പ്രഗത്ഭരും പ്രതിഭാശാലികളും ദൈവഭക്തരുമായി വളർന്നുവരാൻ പ്രാർഥിക്കാം.
മധ്യവേനലവധിക്കുശേഷം ജൂൺ ആറിനു സ്‌കൂളിലേക്കു പോകാൻ ആഹ്ലാദത്തോടെ തയ്യാറെടുക്കുന്ന എല്ലാ അനുജ ന്മാർക്കും അനുജത്തിമാർക്കും ഗുഡ്‌ന്യൂസിൻ്റെ സ്‌കൂൾവർഷാശംസകൾ!
Advertisement