എഴുപത്തിരണ്ടാം വയസിലും നിയമത്തിൻ്റെ പടവുകയറി പാസ്റ്റർ ജോണി പി എബ്രഹാം

എഴുപത്തിരണ്ടാം വയസിലും നിയമത്തിൻ്റെ പടവുകയറി  പാസ്റ്റർ ജോണി പി എബ്രഹാം

മോൻസി മാമ്മൻ തിരുവനന്തപുരം

രാജസ്ഥാൻ: എഴുപത്തി രണ്ടാമത്തെ വയസിൽ നിയമബിരുദം കരസ്ഥമാക്കി പാസ്റ്റർ ജോണി പി. എബ്രഹാം.

രാജസ്ഥാനിലെ ചിറ്റോർഗഡിൽ ഫിലദെൽഫിയാ ഫെല്ലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകനായ റവ.ജോണി പി.എബ്രഹാം  ജയ്പൂരിലെ ഡോ. ഭീംറാവു അംബേദ്കർ നിയമ സർവകലാശാലയിൽ  നിന്നുമാണ് തന്റെ 72-ാം വയസ്സിൽ എൽ.എൽ.ബി ബിരുദം കരസ്ഥമാക്കിയത്.   മൂന്ന് വർഷത്തിനുള്ളിൽ 27 നിയമ വിഷയങ്ങൾ പഠിച്ചു പരീക്ഷ എഴുതിയാണ് തന്റെ ശുശ്രുഷ ജീവിതത്തിനിടയിലും ഈ ബിരുദം നേടിയെടുത്തത്. ഈ രാജ്യത്തെ ഭരിക്കുന്ന ഭരണഘടനയും മറ്റ് നിയമങ്ങളും അറിഞ്ഞാൽ സഭയെയും സമൂഹത്തെയും നന്നായി സേവിക്കാൻ നമുക്ക് കഴിയുമെന്നും  വിദ്യാഭ്യാസം നേടുന്നതിനു പ്രായം ഒരു ഘടകം അല്ലെന്നും പാസ്റ്റർ ജോണി പി എബ്രഹാം പറയുന്നു. കഴിഞ്ഞ 53 വർഷമായി ഉദയ്പൂരിലെ ഫിലാഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയിൽ ശുശ്രൂഷ ചെയ്യുന്നു പാസ്റ്റർ ജോണി സഭയുടെ മുതിർന്ന ശുശ്രുഷകരിൽ ഒരാളാണ്.
 
ഭാര്യ മറിയാമ്മ ജോണി.  മൂത്തമകൻ സാം എബ്രഹാം കൊൽക്കത്തയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഭാര്യ എലിസബേത്ത് ആദിത്യ ബിർള സ്കൂളിലെ അധ്യാപികയാണ്. ഇളയ മകൾ ഡോ. രൂത്ത് എബ്രഹാം ഹൈദരാബാദ് നിസാം കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭർത്താവ് ബ്ലസൻ വിപ്രോയുടെ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു.

Advertisement