ഐപിസി നേതൃത്വത്തിനു അഭിനന്ദനങ്ങൾ
എഡിറ്റോറിയൽ
ഐപിസി നേതൃത്വത്തിനു അഭിനന്ദനങ്ങൾ
"പരിശുദ്ധാത്മാവിന്റെ പേരിൽ നടത്തുന്ന ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, പകർച്ച, വ്യാജ പ്രവചനങ്ങൾ എന്നിവ വേദവിപരീതമാണെന്നും ഇങ്ങനെയുള്ള യോഗങ്ങളിൽ ഐപി സിയിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുകയോ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ ശുശ്രൂഷകൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്നും ഐപിസി ജനറൽ, സ്‌റ്റേറ്റ് കൗൺസിലുകൾ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു."
ഈ വാർത്ത വലിയൊരു ശതമാനം പെന്തെക്കോസ്‌തുകാരുടെ ആത്മീയ അസ്വസ്ഥത മാറ്റാൻ സഹായകമായേക്കും എന്ന പ്രതീക്ഷ ഗുഡ്‌ന്യൂസ് പങ്കുവയ്ക്കുന്നു. ദൈവസഭയുടെ ആത്മീയ മുന്നേറ്റത്തിനു തുരങ്കംവയ്ക്കുന്ന ഇത്തരം ദുരുപദേശങ്ങളെയും കൾട്ടുകളെയും നിരുത്സാഹപ്പെടുത്തുകയോ നിർവീര്യമാക്കുകയോ വേണമെന്ന ആശയത്തിൽ പ്രവർത്തിച്ചുവരുന്ന ഗുഡ്‌ന്യൂസ് ഈ തീരുമാനത്തിൽ സന്തോഷിക്കയും ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭാ നേതൃത്വത്തെ അഭിനന്ദിക്കയും ചെയ്യുന്നു.
ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ സഭാനേതൃത്വം പ്രതികരിക്കുകയും ഇതിനെതിരെ സഭാജനങ്ങളിലും ശുശ്രൂഷകന്മാരിലും ശരിയായ ദിശാബോധം നൽകണമെന്ന് പെന്തെക്കോസ്തു സഭകളിലെ മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഘടനയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്‌തു മീഡിയാ അസോസിയേഷൻ മെയ് 4ന് കൂടിയ നിർവാഹകസമിതിയിൽ വിവിധ പെന്തെക്കോസ്തു സഭകളോടും പ്രശസ്‌തരായ പ്രസംഗകരോടും ചില നേതാക്കന്മാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഏതങ്കിലും സഭയോ പ്രസംഗകനോ നേതാവോ പ്രതികരിച്ചു കണ്ടില്ല. ഗുഡ്ന്യൂസ് നേരിട്ട് ചോദിച്ച ചില പ്രശസ്‌ത പ്രസംഗകർപോലും മറുപടി തരാതെ ഒഴിഞ്ഞുമാറി. അത് കഴിഞ്ഞ മാസം അവസാനം ഞങ്ങൾ ഈ വിഷയം ഫോക്കസ് ചെയ്‌തു പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിനു വേണ്ടിയായിരുന്നു.
സോഷ്യൽ മീഡിയയിലെ സഹോദരങ്ങൾ ഈ വിഷയം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ ഇത് ഇത്രമാത്രം കത്തിപ്പടരുകയില്ലായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി നാം കണ്ടുവരുന്ന ആത്മീയതയുടെ പേരിലുള്ള ആഭാസങ്ങളെ ദൈവജനം ഒരുമിച്ചു നിന്ന് ചെറുക്കേണ്ട കാലമാണിത്. അപ്പൊസ്‌തലന്മാർ ഇക്കാര്യം മുൻകൂട്ടിത്തന്നെ ദൈവജനത്തെ ഉത്ബോധിപ്പിച്ചിട്ടുള്ളത് ഈ കാലഘട്ടത്തിലും ശ്രദ്ധേയമാണല്ലോ. ഉദാഹരണമായി, അപ്പൊസ്‌തലനായ പത്രൊസ്: 'എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്‌കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കുക്കു പറഞ്ഞു നിങ്ങളെ
വാണിഭം ആക്കും." (2 പത്രൊസ് 2:1-3).
പൗലൊസ് അപ്പൊസ്‌തലൻ തന്റെ പല ലേഖനങ്ങളിലൂടെയും ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളതായി നമ്മൾ വായിക്കുന്നു. ഉദാഹാരണമായി 1 തിമൊഥെയൊസ് 4:1-2; 2 തിമൊഥെയൊസ് 4:3-4, 2 തെസ്സലോനിക്യർ 2:3 എന്നീ വേദഭാഗങ്ങൾ കാണുക. കൂടാതെ, അപ്പൊസ്തലനായ പൗലൊസ് ഉത്ബോധിപ്പിച്ചതും പൗരസ്ത്യ ക്രിസ്‌തീയസഭകൾ ഏറ്റുചൊല്ലുന്നതുമായ നമ്മുടെ അറിവിലുള്ള ഒരു പ്രധാന ദൈവവചനംകൂടി ഉദ്ധരിക്കട്ടെ: ഗലാത്യർ 1:8,9 'എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾ മുൻപറഞ്ഞതു പോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ."
ദൈവവചനത്തെ വക്രീകരിച്ചു വികലമായ പഠിപ്പിക്കലുകൾ നടത്തുന്ന ഭോഷ്ക്കിൻ്റെ ആത്മാക്കളെ ഒറ്റപ്പെടുത്തണം. വിശ്വാ സികൾ മാത്രമല്ല, സഭാനേതൃത്വത്തിലുള്ളവരും അവരോടൊപ്പം വേദികൾ പങ്കിടാതിരിക്കേണമെന്നും ജനം ആഗ്രഹിക്കുന്നു. വരാ നിരിക്കുന്ന നമ്മുടെ മഹായോഗങ്ങളിലെ പ്രസംഗകരിൽ ഇത്തരം ദുരുപദേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ പൂർണമായി ഒഴിവാ ക്കണമെന്നു ദൈവമക്കൾ ആവശ്യപ്പെടുന്നുണ്ട്. അലൗകികമായ സാഹചര്യം സൃഷ്ടിച്ചു ഭ്രമിപ്പിക്കുന്ന സംഗീതംകൊണ്ടും വചനം ദുർവ്യാഖ്യാനം ചെയ്‌തും നിഷ്‌കളങ്കരായ വിശ്വാസികളെയും യു വജനങ്ങളെയും ആത്മീയതയുടെ പേരിൽ തകർക്കാൻ ശ്രമിക്കുന്ന ഈ പൈശാചിക തന്ത്രത്തെ എതിർക്കാൻ ഒട്ടും വൈകരുത്.
ഇത്തരം തട്ടിപ്പുയോഗങ്ങളിൽ പ്രശസ്തരായ ദൈവദാസന്മാരു ടെ പേരുകൾ ഉപയോഗിച്ചാണ് ഇവർ പേരെടുക്കുന്നത് എന്നതും ഗൗരവമായി കാണണം. മെട്രോസിറ്റികളിലെ സഭകളിൽ പ്രോ ഗ്രാം ലഭിച്ചില്ലെങ്കിലും വേണ്ടില്ല, ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു സഭാജനങ്ങളെ നേർവഴിയിൽ നയിക്കുവാൻ നേ തൃത്വങ്ങൾ ഉണരണം.
Advertisemen