ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് പ്രവർത്തനോദ്ഘാടനവും ജീവകാരുണ്യ സഹായ വിതരണവും

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് 2025 ലെ പ്രവർത്തനോദ്ഘാടനവും ജീവകാരുണ്യ സഹായ വിതരണവും ജനു. 19 ഞായറാഴ്ച വൈകിട്ട് 4 ന് കാർത്തികപ്പള്ളി എജിയിൽ നടക്കും.
ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് കൺവീനർ പാസ്റ്റർ പി.ബേബി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു സന്ദേശം നല്കും. മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി, വിമൺസ് മിഷണറി കൗൺസിൽ പ്രസിഡൻ്റ് മിസിസ് മറിയാമ്മ സാമുവൽ, പാസ്റ്റർ ജെയിംസ് ചാക്കോ, സജി മത്തായി കാതേട്ട് തുടങ്ങിയവർ ആശംസാ സന്ദേശങ്ങൾ നല്കും.
ട്രഷറാർ ബാബു തോമസ് ചക്കുവള്ളി പ്രൊജക്ടവതരണം നടത്തും. ചാരിറ്റി കോർഡിനേറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് സ്വാഗതവും സെക്രട്ടറി പാസ്റ്റർ കെ.കെ.റോയി നന്ദിയും പറയും. കാർത്തികപ്പള്ളി എ.ജി.ക്വയർ ഗാനങ്ങൾ ആലപിക്കും. കാർത്തികപ്പള്ളി സഭാ ശുശ്രുഷകൻ പാസ്റ്റർ ബഞ്ചമിൻ ബാബു സമ്മേളനത്തിൻ്റെ പ്രാദേശിക ക്രമീകരണങ്ങൾക്കു നേതൃത്വം നല്കും.
ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, കാൻസർ & ഡയാലിസിസ് രോഗികൾക്കുള്ള പ്രതിമാസ സഹായം, ഉന്നത വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, കിടപ്പു രോഗികൾക്ക് മെഡിക്കൽ ബെഡിനുള്ള സഹായം, താലൂക്ക് ആശുപത്രികൾക്ക് വീൽചെയർ, ആംബുലൻസ് പ്രോജക്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളാണ് ഈ വർഷം ചാരിറ്റി വിഭാഗം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്.
പാസ്റ്റർ ജോർജ് ഏബ്രഹാം (ഡയറക്ടർ), പാസ്റ്റർ പി.ബേബി (കൺവീനർ) പാസ്റ്റർ ബിജി ഫിലിപ്പ് (കോർഡിനേറ്റർ), പാസ്റ്റർ കെ.കെ.റോയി (സെക്രട്ടറി), ബാബു എം.തോമസ് ചക്കുവള്ളി (ട്രഷറാർ) എന്നിവർ നേതൃത്വം നല്കുന്ന കമ്മിറ്റിയിൽ പാസ്റ്റർമാരായ ഡി. ജോൺലി, ബിജു കുര്യൻ, ജോസഫ് കുഞ്ചെറിയ, ജേക്കബ് ടി ജോൺ, സാജു ജോൺ, ബ്രദർ ബിനു കുര്യാക്കോസ്, ബെന്നി ഡാനിയേൽ (കുവൈറ്റ്) തുടങ്ങിയവർ ചാരിറ്റി ഡിപ്പാർട്ട്മെൻ്റിന് നേതൃത്വം നല്കുന്നു.
വിവരങ്ങൾക്ക് പാസ്റ്റർ പി.ബേബി +919847963461, പാസ്റ്റർ ബിജി ഫിലിപ്പ് 9447654226