ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൺസിന് അനുഗ്രഹ സമാപ്തി; 14-ാമത് കോൺഫറൺസ് 2025 ഏപ്രിൽ 11 മുതൽ
അഡലൈഡ് : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൺസിന്റെ 13-ാമത് സമ്മേളനം ഞായറാഴ്ച്‌ച നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൺസ് ഉത്ഘാടനം ചെയ്‌തു. ഉൽഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ ഏലിയാസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിന്നി മാത്യു സ്വാഗതം പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടന്ന കോൺഫറൺസിൽ ഡോ. സാബു വർഗീസ് (യൂഎസ്എ), പാസ്റ്റർ തോമസ് ജോർജ്ജ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നല്കി. ഞായറാഴ്‌ചത്തെ സംയുക്ത ആരാധനയിൽ നടന്ന കർത്യമേശ ശുശ്രൂഷയ്ക്കു പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി നേതൃത്വം നല്‌കി. പാസ്റ്റർ ലോർഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാനശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനോട് അനുബന്ധിച്ച് ലേഡീസ്, ഫാമിലി, യൂത്ത് മീറ്റിംഗുകൾ നടന്നു. പാസ്റ്റർ സജിമോൻ സഖറിയ,, പാസ്റ്റർ എബ്രഹാം ജോർജ്ജ്, പാസ്റ്റർ സാം ജേക്കബ്, പാസ്റ്റർ റെജി സാമുവേൽ, പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ സജി ജോൺ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. ജോബിൻ ജെയിംസ് പ്രസ്താവനകൾ നടത്തി. ടോമി ഉണ്ണൂണ്ണി സമാപനയോഗത്തിൽ നന്ദി പറഞ്ഞു.
Advertisement