ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ കൺവൻഷൻ ജനു.30 മുതൽ
ചങ്ങനാശ്ശേരി: ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ വർഷിക കൺവൻഷനും സംയുക്ത സഭയോഗവും ജനുവരി 30 വ്യാഴം മുതൽ ഫെബ്രുവരി 2 ഞായർ വരെ ഐപിസി ഗിലെയാദ് ചഞ്ഞോടി സഭാ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ രാത്രി യോഗങ്ങളും ഞായർ രാവിലെ 9 മണി മുതൽ 1മണി വരെ വിശുദ്ധ സഭായോഗവും തിരുവത്താഴവും നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോർജ്ജി വർഗീസ് ഉത്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, എബി പീറ്റർ, കെ.ജെ. തോമസ് കുമളി, രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും. സെൻറർ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.