ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ജനറൽ കൺവെൻഷൻ ജനു.15 മുതൽ

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ജനറൽ കൺവെൻഷൻ ജനു.15 മുതൽ

പാമ്പാടി: ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ 41-മത് ജനറൽ കൺവെൻഷൻ  ജനുവരി 15 ബുധൻ രാത്രി മുതൽ 19 ഞായർ രാത്രി വരെ പാമ്പാടി എം ജി എം ഹൈസ്കൂളിന് സമീപമുള്ള ജി എം ഡി ഓഡിറ്റോറിയത്തിൽ നടക്കും.  ദൈവസഭ പ്രസിഡൻറ് പാസ്റ്റർ ബിബിൻ ബി. മാത്യു ഉദ്ഘാടനം ചെയ്യും. 

പാസ്റ്റർ സുഭാഷ് കുമരകം, ഡോ. ഷിബു കെ മാത്യു തിരുവല്ല, പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര, പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ അജി ഐസക് അടൂർ എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ ബിനു ചാരുത, സുനിൽ സോളമൻ എന്നിവർ നയിക്കുന്ന ഫിലിയോ മെലഡിസ് ഗാനശുശ്രൂഷ നിർവഹിക്കും. എല്ലാദിവസവും രാത്രി 6 മുതൽ 9. 30 വരെ പൊതുയോഗവും പകൽ പ്രത്യേക സമ്മേളനങ്ങളും നടക്കും.

കൺവെൻഷനോടനുബന്ധിച്ച് ബൈബിൾ ക്ലാസുകൾ, ജനറൽബോഡിയോഗം യൂത്ത്, സൺഡേ സ്കൂൾ, സഹോദരീസമാജം വാർഷിക മീറ്റിങ്ങുകൾ ഇവാഞ്ചലിസം പ്രോഗ്രാം, സുവിശേഷ റാലി, ആരാധന, സ്നാന ശുശ്രൂഷ, കർതൃമേശ എന്നിവ നടക്കും.