ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി

ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി

വാർത്ത: പാസ്റ്റർ സാം തോമസ്

ഗുജറാത്ത് : ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ ഓഗസ്റ്റ് 15 മുതൽ 17 വരെ കുശാഭായ് ടാക്രേ കമ്മ്യൂണിറ്റി ഹാൾ CTM, അഹമ്മദാബാദിൽ നടന്നു. പാസ്റ്റർ പി. എ.ജോർജ് (ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് പ്രസിഡന്റ്‌) ഉത്ഘാടനം ചെയ്തു. പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യ പ്രസംഗകനായിരുന്നു. "ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ" (ലൂക്കോസ് 11:1-9) എന്ന ചിന്താവിഷയം ആധാരമാക്കി പ്രസംഗിച്ചു. 'യേശുവിന്റെ ശിഷ്യന്മാർ ഗുരുവിനോട് ചോദിച്ചതുപോലെ ഓരോ വിശ്വസിയും അവനിൽ നിന്നും പഠിച്ചു, യേശു കാണിച്ച മാതൃക പ്രകാരം ജീവിക്കണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പാസ്റ്റർ ജോൺസൺ മാർക് (സ്റ്റേറ്റ് സെക്രട്ടറി) നേതൃത്വം നൽകി. മൂന്ന് ദിവസം നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിൽ ഐപിസി. ഗുജറാത്ത്‌ സ്റ്റേറ്റിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

സൺ‌ഡേ സ്കൂൾ, PYPA, സഹോദരി സമാജം, എന്നിവയുടെ പ്രേത്യക മീറ്റിംഗുകൾ കൂടുകയും പല മത്സര പരിപാടികളിൽ വിജയിച്ചവർക്ക്‌ അവാർഡ് നൽകി അനുമോദിക്കുകയും ചെയ്തു. 

നേഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെ ഐ.പി.സി. സൺ‌ഡേ സ്കൂൾ പഠിച്ച വിദ്യാർത്ഥികളെ പ്രിത്യേകം അഭിനന്ദിക്കുകയും അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.

പാസ്റ്റഴ്സ് കോൺഫെറൻസിൽ പാസ്റ്റർ തോമസ് ഫിലിപ്പ് അനുഗ്രഹീത സന്ദേശം നൽകി. ദീർഘനാളുകളായി ഐപിസി. ഗുജറാത്ത് സ്റ്റേറ്റിൽ പ്രവർത്തിച്ചു വരുന്ന അഞ്ച് സുവിശേഷകർക്ക് ഓർഡിനേഷൻ നൽകി. പാസ്റ്റർ പി. എ. ജോർജ് ഓർഡിനേഷൻ സർവീസിനു നേതൃത്വം നൽകി. ബോർഡ് എക്സാമിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.