ഐ.പി.സി. നോർത്തേൺ റീജിയൺ 54-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ

ഐ.പി.സി. നോർത്തേൺ റീജിയൺ 54-ാമത് വാർഷിക കൺവൻഷൻ നാളെ മുതൽ

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 54-ാമത് ജനറൽ കൺവെൻഷൻ നാളെ സൂമിൽ ആരംഭിക്കും. നവംബർ 2 വ്യാഴം മുതൽ 4 ശനി വരെ നടക്കുന്ന യോഗങ്ങൾ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ സാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ അഭയ് ഗയ്ക്വാദ്, മഹാരാഷ്ട്ര, ഡോ. സാബു. കെ. ഉമ്മൻ യു.എസ്.എ, എന്നിവരാണ് മുഖ്യ പ്രസംഗകർ.

വ്യാഴം മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 01:00 മണി വരെ പാസ്റ്റേഴ്സ് സെമിനാറും വൈകുന്നേരം 6 മുതൽ 8:00 വരെ പൊതുയോഗവും നടക്കും. നവംബർ 3 വെള്ളിയാഴ്ച 3 മണി മുതൽ 5 മണി വരെ സഹോദരിമാരുടെ സമ്മേളനവും, നവംബർ 4 ശനിയാഴ്ച 2:30 മണി മുതൽ 5 മണി വരെ സഭയുടെ ജനറൽ ബോഡിയും ഉണ്ടായിരിക്കും. പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള സയേൺ സിംഗേർസ് സംഗീത ശുശ്രൂഷ നിർവഹിക്കും.  കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും പൂർത്തിയായതായി ഐ.പി.സി.എൻ.ആർ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

Advertisement