മാവേലിക്കര ഈസ്റ്റ് സെന്റർ പിവൈപിഎ 'റിജോയ്സ്' ഫെബ്രു. ‌18ന്

മാവേലിക്കര ഈസ്റ്റ് സെന്റർ പിവൈപിഎ  'റിജോയ്സ്' ഫെബ്രു. ‌18ന്

മാവേലിക്കര: പിവൈപിഎ മാവേലിക്കര ഈസ്റ്റ് സെന്റർ വാർഷിക സമ്മേളനം  'റിജോയ്സ്' ഫെബ്രുവരി ‌18ന് വൈകിട്ട്  3.30 മുതൽ ഐപിസി ഏബൻ എസർ അറന്നൂറ്റിമംഗലം ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് പിവൈപിഎ  സെക്രട്ടറി ജസ്റ്റിൻ  നെടുവേലി അതിഥിയായി പങ്കെടുക്കും.  ഡാനിയേൽ ദാസ് സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ രാജേഷ് ഏലപ്പാറ പ്രസംഗിക്കും. താലന്ത് പരിശോധന വിജയികൾക്കുള്ള സമ്മാനവിതരണവും യുവജന പ്രവർത്തകരുടെ വിവിധ പരിപാടികളും നടക്കും.

Advertisement