ഐപിസി താനെ ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ ഡിസം. 19 ഇന്ന് മുതൽ 

ഐപിസി താനെ ഡിസ്ട്രിക്ട് വാർഷിക കൺവെൻഷൻ ഡിസം. 19 ഇന്ന് മുതൽ 

താനെ: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ മഹാരാഷ്ട്ര സ്റ്റേറ്റ്, താനെ ഡിസ്ട്രിക്ട് 29-ാമത്  വാർഷിക കൺവെൻഷൻ ഡിസംബർ 19, 20, 21  (വെള്ളി, ശനി, ഞായർ) തീയതികളിൽ കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള ശ്രീ ദാമോദരാചാര്യ ഹാളിൽ നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ.എം. വർഗീസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജസ്റ്റിൻ ജേക്കബ് (കോട്ടയം) മുഖ്യ പ്രസംഗം നടത്തും.  വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ  9 മണി വരെ രാത്രി യോഗങ്ങൾ  നടക്കും.

ശനിയാഴ്ച രാവിലെ  10  മുതൽ ഉച്ചയ്ക്ക് 1 വരെ  കല്യാൺ ഐപിസി എബനേസർ ഹാളിൽ ബൈബിൾ സ്റ്റഡിയും  2.30 മുതൽ 4.30 വരെ പാസ്‌റ്റെർസ് മീറ്റിംഗും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതൽ താനെ ഡിസ്ട്രിക്ടിലെ 27 ൽ  പരം പ്രാദേശിക സഭകൾ പങ്കെടുക്കുന്ന സംയുക്ത ആരാധനയും നടക്കും.  ഐപിസി താനെ ഡിസ്ട്രിക്ട്  ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സാംകുട്ടി ഏബ്രഹാം ഡിസ്ട്രിക്ട് സെക്രട്ടറിയായും, വർഗീസ് മാത്യു ഡിസ്ട്രിക്ട് ട്രഷറർ ആയും സേവനം അനുഷ്ഠിക്കുന്നു.

Advt.

Advt.