അശുദ്ധിയോട് അനുരഞ്ജനം ഇല്ലാതെ പോരാടിയ ക്രിസ്തുവിന്റെ പടയാളി | കാനം അച്ചൻ അനുസ്മരണം 

അശുദ്ധിയോട് അനുരഞ്ജനം ഇല്ലാതെ പോരാടിയ ക്രിസ്തുവിന്റെ പടയാളി | കാനം അച്ചൻ അനുസ്മരണം 

അശുദ്ധിയോട് അനുരഞ്ജനം ഇല്ലാതെ പോരാടിയ ക്രിസ്തുവിന്റെ പടയാളി | കാനം അച്ചൻ അനുസ്മരണം 

പാസ്റ്റർ ബി. മോനച്ചൻ കായംകുളം 

രു പുരുഷായുസ്സ് മുഴുവൻ നല്ലപ്പോർ പൊരുതി ഓട്ടം തികച്ച വിശ്വാസം കാത്തു നിത്യതയുടെ തീരത്തേക്ക് യാത്രയായ ബഹുമാനപ്പെട്ട കാനം അച്ചനെയും (സുവി പി. ഐ. എബ്രഹാം) അദ്ദേഹത്തിന്റെ ശുശ്രൂഷ ജീവിതവും  ഓർക്കുമ്പോൾ  ധന്യമായ ക്രിസ്തീയ ജീവിതവും പ്രേഷിത ദൗത്യവും നിർവഹിച്ച മഹൽ വ്യക്തിത്വം എന്നാണ് ആദ്യം കുറിക്കുവാൻ  കഴിയുന്നത്.

സുവിശേഷ സത്യങ്ങളുടെ കാവലാൾ വാമൊഴിയിലൂടെയും വാരമൊഴിയിലൂടെയും യേശു കർത്താവിനെ ആവോളം ഉയർത്തിയ ക്രിസ്തു ഭക്തൻ അശുദ്ധിയോടും ദുരൂപദേശങ്ങളോടും വിശുദ്ധ വേദപുസ്തകത്തിൽ ഇല്ലാത്ത നവിന ഉപദേശങ്ങളോടും അനുരഞ്ജനം ഇല്ലാതെ പോരാടിയ ക്രിസ്തുവിന്റെ .പടയാളി

വർഷങ്ങൾക്കു മുമ്പ് കോട്ടയം വേളൂർ നിന്ന് ഇറങ്ങിയിരുന്ന ഉദയ നക്ഷത്രം എന്ന മാസിയുടെ എഡിറ്റോറിയൽ എഴുതിയിരുന്നത് കാനം അച്ചനായിരുന്നു. പ്രശസ്ത സാഹിത്യകാരൻ എം കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം എന്നതു പോലെയായിരുന്നു ആ കാലത്ത് അച്ഛന്റെ എഡിറ്റോറിയൽ സത്യത്തിൽ ഒന്നാം പേജിലുള്ള അച്ഛന്റെ ലേഖനം വായിക്കുവാൻ വേണ്ടി മാത്രം ആളുകൾ  കാത്തിരുന്നു. പിന്നീട് ഗുഡ് ന്യൂസ്സിൽ തുടർച്ചയായി മാസാന്ത്യ ലേഖനങ്ങൾ അച്ഛൻ എഴുതി ആവർത്തന വിരസത തോന്നാത്ത ആഴമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന പെന്തക്കോസ്ത് സമൂഹത്തിന് മുന്നറിയിപ്പും തിരുത്തലകളും പ്രബോധനങ്ങളും നൽകുന്ന ലേഖനങ്ങൾ ആയിരുന്നു അച്ഛന്റെ എഴുത്തുകൾ 

" ജീവിതവിശുദ്ധിയും ഉപദേശ വിശുദ്ധിയും " എന്നിവ അച്ചന്റെ പ്രസംഗത്തിലും എഴുത്തിലും ഉള്ള. ഒരു  പ്രത്യേക  ഹൈലൈറ്റ് ആയിരുന്നു പിന്നീട് ആ വാചകങ്ങൾ എന്നെപ്പോലെയുള്ളവർ പ്രസംഗത്തിൽ തുടരെ ഉപയോഗിക്കുവാൻ തുടങ്ങി സത്യത്തിൽ കാനം അച്ഛന്റെ എഴുത്തുകളുടെയും പ്രസംങ്ങളുടെയും ഉള്ളടക്കം തന്നെ ജീവിതവും ഉപദേശവും ഒരുപോലെ സൂക്ഷിക്കുക എന്നതായിരുന്നു. 

 വളരെ ബാല്യം കാലം മുതൽ അദ്ദേഹത്തിന്റെ രചനകളും പ്രസംഗങ്ങളും എന്നെ ആകർഷിച്ചിരുന്നു പിന്നീട് അദ്ദേഹത്തെ പോലെയുള്ള കേരളത്തിലെ സുവിശേഷ വേദിയിലെ മഹാത്മാരോടൊപ്പം സുവിശേഷ വേദികൾ പകിടുവാൻ ദൈവം എനിക്ക് ഭാഗ്യവും അവസരവും നൽകി.
എൻ്റെ മിക്ക പുസ്തകങ്ങൾക്കും അച്ഛൻ അവതാരികയോ പുസ്തക അഭിപ്രായമോ എഴുതി ആ എഴുത്തിൽ എല്ലാം ഒരു പ്രിതുവാത്സല്യം നിഴലിച്ചിരുന്നു .

 ആത്മീയ ലോകത്തിലെ അപചയങ്ങൾക്കെതിരെ ശബ്ദിക്കുവാനും തൂലിക ചലിപ്പിക്കുവാനും എനിക്ക് പ്രചോദനം കിട്ടിയത് പ്രിയപ്പെട്ട  അച്ഛനിൽ നിന്നാണ്. അദ്ദേഹം നിർഭയനായിരുന്നു. സാമുദായ സഭകളിലെ പട്ടത്വം  വലിച്ചെറിഞ്ഞ് പെന്തക്കോസ്തിലെത്തിയ അദ്ദേഹം ഇവിടുത്തെ വിലകുറഞ്ഞ രാഷ്ട്രീയ കളികളും സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ഓട്ടവും വചന സത്യങ്ങൾക്ക് എതിരായുള്ള അനുരഞ്ജനവും കണ്ടപ്പോൾ വാമൊഴിയായും വരമൊഴിയായും ഒരു തിരുത്തൽ ശക്തിയായി മാറി. ആ വിഷയത്തിൽ അദ്ദേഹം ആരെയും ഭയപ്പെടുകയോ ആരുടെയെങ്കിലും പക്ഷം ചെയ്തില്ല. സത്യത്തിൽ എന്നെപ്പോലെയുള്ളവർക്ക് അദ്ദേഹം ഒരു മാതൃകയാകുകയായിരുന്നു.

എത്രയോ കിലോമീറ്റർ അദ്ദേഹം സാധാരണ ബസ്സുകളിലും ട്രെയിനുകളും മാറിമാറി കയറി സുവിശേഷം പ്രസംഗിക്കുവാൻ യാത്ര ചെയ്തു വളരെ  യാത്രിക്ഷീണത്താൽ  അവശനായിട്ടാണ് പ്രസംഗത്തിൽ പീഠത്തിൽ കയറുന്നതെങ്കിലും ആഴമായ വചന പാണ്ഡിത്യം വും കുറിക്കു കൊള്ളുന്ന  നർമ്മങ്ങളും ഉദാഹരണങ്ങളും കർക്കശ്യം നിറഞ്ഞ ഉപദേശ സത്യങ്ങളും നിറച്ചുള്ള ശാന്തമായ ആ വചന ശുശ്രൂഷ ആരും കേട്ടിരുന്നു പോകും.

ഒരിക്കൽ കാനാം അച്ചനോട് സമുദായത്തിലുള്ള ഒരു സഹോദരി പറഞ്ഞു അച്ചോ എനിക്ക് സ്നാനപ്പെടണമെന്നുണ്ട് എന്നാൽ ഞങ്ങളുടെ വകയിൽ ഒരു അച്ഛനുണ്ട് അപ്പോൾ അച്ഛന്റെ മറുപടി  സഹോദരി നിൻ്റെ വകയിലല്ലേ അച്ഛൻ ഉള്ളത് അച്ഛനായ ഞാൻ സ്നാനപെട്ടല്ലോ എന്നായിരുന്നു.

പെന്തക്കോസ്തിന്റെ ഒരുകാലത്തെ മുന്നണി പോരാളികൾ ഓരോരുത്തരായി വിട പറയുകയാണ്. അവർ പിടിച്ച ഉപദേശ സത്യവും അവർ ഉയർത്തിയ വചന സത്യവും ഉയർത്തുവാൻ ഇനിയും ആർ എന്ന ചോദ്യം അവശേഷിക്കുന്നു. ഈ തലമുറയിൽ ചിലരെയെങ്കിലും ദൈവം ആസ്ഥാനത്തേക്ക് ഉയർത്തട്ടെ. 

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ട അമ്മച്ചിയെയും മക്കളെയും ബന്ധുമിത്രാദികളെയും കർത്താവ് ആശ്വസിപ്പിക്കട്ടെ
ബയൂലതീരത്ത് പ്രിയപ്പെട്ട അച്ഛനെ നാം നമ്മുടെ വീണ്ടെടുപ്പുകാരനോടൊപ്പം വീണ്ടും കാണും അതുവരെ വിട ..നാം ആ  ശോഭന തീരത്ത് വാഴ്ത്തപ്പെട്ടവരുടെ സംഗീതം ഒന്നിച്ച് പാടുന്ന നാൾ അടുത്തുവരുന്നുവല്ലോ.
ആ സുദിനത്തിനായി നമുക്കും കാത്തിരിക്കാം

Advertisement 

Advertisement