ലാലമ്മാമ്മയെ ഓർക്കുമ്പോൾ

ലാലമ്മാമ്മയെ ഓർക്കുമ്പോൾ

ജോജി ഐപ്പ് മാത്യൂസ്

'ക്രിസ്തുവിൽ സമൃദ്ധമായ ജീവൻ' എന്ന പുസ്തകത്തിൻ്റെ രചനയിലും എഡിറ്റിങ്ങിലും പല ദിവസങ്ങളിലായി ഒട്ടേറെ മണിക്കൂറുകൾ ലാലമ്മാമ്മയോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞു. ആ സമയങ്ങളിൽ മാതൃതുല്യമുളള സ്നേഹവും കരുതലും ഏറെ ലഭിച്ചു. കർത്തൃവേലയോടും ശുശ്രൂഷയോടുമുള്ള അഭിനിവേശമാണ് അബഡൻ്റ് ലൈഫ് ചർച്ചിൻ്റെ കാൽ നൂറ്റാണ്ട് ചരിത്രം. ജോണിക്കുട്ടിച്ചായനു നിഴലായല്ല ഒപ്പം നിന്ന് അതിൻ്റെ വളർച്ചയിൽ സജീവ പങ്കാളിയായി. എ.എൽ.എഫിൻ്റെ ചരിത്രം ഇരുവരുടെയും കൂടെ ചരിത്രമാണ്. തൻ്റെ ജീവിതയാത്രയ്ക്കിടെ തന്നെ അത് പുസ്തകരൂപത്തിൽ പുറത്തിറങ്ങാനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാനും എനിക്ക് കഴിഞ്ഞു.

ജോണിക്കുട്ടിച്ചായൻ്റെ അമ്മാച്ചൻ ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞച്ചൻ ഉപദേശിയുടെ (പാസ്റ്റർ പി.സി.വർഗീസ്‌) ജീവിതം 18 വർഷം മുൻപ് പുസ്തകമാക്കിയ ശേഷം എ.എൽ.എഫിൻ്റെ ചരിത്രവും മറ്റുള്ളവർക്ക് പ്രചോദനമാകുന്ന നിലയിൽ പുസ്തകമായി പുറത്തിറക്കുന്നതിൽ എളിയ പങ്കുവഹിക്കാൻ കഴിഞ്ഞത് ദൈവനിയോഗമായി ഞാൻ കണക്കാക്കുന്നു. നൽകിയ സ്നേഹത്തിനും കരുതലിനും ഒരായിരം നന്ദി..... താൽകാലിക വേർപാട് അൽപ്പം ദുഃഖം നൽകുന്നെങ്കിലും സന്തോഷകരമായ ഭാവി പ്രത്യാശയിൽ അഭിമാനം കൊള്ളുന്നു.