പ്രത്യാശോത്സവം 2024 : 12 മണിക്കൂർ  ഒരുക്ക പ്രാർത്ഥന നവം.12 ന് 

പ്രത്യാശോത്സവം 2024 :  12 മണിക്കൂർ  ഒരുക്ക പ്രാർത്ഥന നവം.12 ന് 

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവം 2024 ന്റെ അനുഗ്രഹത്തിനായുള്ള 12 മണിക്കൂർ നീണ്ട് നിൽക്കുന്ന ഒരുക്ക പ്രാർത്ഥന നവംബർ 12 ചൊവ്വാഴ്ച രാവിലെ 9  മുതൽ രാത്രി 9 വരെ കോട്ടയം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടക്കും. അനുഗ്രഹീതരായ ദൈവ ദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പ്രത്യാശോത്സവത്തിന്റെ അനുഗ്രഹത്തിനായി കേരളത്തിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ സംഗമങ്ങൾ നടത്തുകയും പ്രാർത്ഥനാ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രാർത്ഥനാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനകൾ, മുഴുരാത്രി പ്രാർത്ഥനകൾ എന്നിവ നടന്നു വരികയാണ്.

നവംബർ 27 മുതൽ 30 വരെ വൈകുന്നേരം 5 മുതൽ രാത്രി 9  വരെയാണ് പൊതുയോഗങ്ങൾ. 200 കൊറിയൻ ഗായകരും 100 ൽ അധികം മലയാള ഗായകരും അടങ്ങുന്ന ഗായക സംഘങ്ങൾക്ക് സിനാച്, പാസ്റ്റർ രഞ്ജിത്ത് എബ്രഹാം, അമിറ്റ് കാംബ്ലെ, ജോസാഫ് രാജ് ആലം, ഷെറിൽ ഫിലിപ്പ്, പ്രകൃതിതി ഏഞ്ചലീന എന്നിവർ നേതൃത്വം നൽകും.

നവംബർ 28 മുതൽ 30 വരെ രാവിലെ 9.30 മുതൽ 1 വരെ പവർ കോൺഫറൻസുകൾ നടക്കും. അയ്യായിരം പേർക്ക് പവർ കോൺഫറൻസുകൾക്ക് പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് സംഘാടകർ. പ്രത്യാശോത്സവത്തിൽ ലോകത്തിലെ ഏറ്റവും വലിയ സഭയായ കൊറിയയിലെ യോയിടെയോ ഫുൾ ഗോസ്പൽ സഭയുടെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ പോൾ യോൻഗിച്ചോയുടെ പിൻ ഗാമിയും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. യങ് ഹൂൺ ലീ ആണ് മുഖ്യ പ്രസംഗകൻ.

ഇന്ത്യയിലെ ഏറ്റവും വലിയ സഭകളിലെ പാസ്റ്റർമാരായ പോൾ ദിനകരൻ, ഡി മോഹൻ, ശാമുവേൽ പട്ട, പോൾ തങ്കയ്യ, ജോൺസൺ വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകളിൽ ദൈവ വചനം പങ്കിടും.

പവർവിഷൻ ടി വി യിലെ ശുശ്രൂഷകരും ഗായകരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. റവ.കെസി ജോൺ, റവ.ആർ എബ്രഹാം, തങ്കു ബ്രദർ, ജോയി താനവേലിൽ എന്നിവർ സെലിബ്രേഷൻ ഓഫ് ഹോപ്പിന് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും പ്രവേശനം സൗജന്യമാണ്.

Advertisement