കർണാടക ബൈബിൾ കോളേജ് ബിരുദദാനം
വാർത്ത: പാസ്റ്റർ ലാൻസൺ പി.മത്തായി
ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് വേദപഠന ശാലയായ കർണാടക ബൈബിൾ കോളേജിൻ്റെ 31-ാമത് ബിരുദദാന സമ്മേളനം ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടത്തി.
ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ അധ്യക്ഷനായിരുന്നു. സയാക്സ് ബൈബിൾ കോളേജ് പ്രായോഗിക വേദശാസ്ത്ര മേധാവി ഡോ.വർഗീസ് തോമസ് മുഖ്യാതിഥി ആയിരുന്നു.
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് മുഖ്യ സന്ദേശം നൽകി.
വേദപംനം പൂർത്തീകരിച്ച 42 വിദ്യാർഥികൾക്ക് പ്രിൻസിപ്പാൾ പാസ്റ്റർ സാം ജോർജ് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.ബി.സി മാഗസിൻ പാസ്റ്റർ സതീശ് കുമാർ പാസ്റ്റർ സാം ജോർജിന് നൽകി പ്രകാശനം ചെയ്തു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ റ്റി.റ്റി.ജോസഫ് സ്ഥാപിച്ച കർണാടക ബൈബിൾ കോളേജിന് IATA അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിലവിൽ M.Div, B.Th, D.Th, C.Th, B.Min and PTC വരെയുള്ള കോഴ്സുകൾ കന്നട, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ നടക്കുന്നു . പാസ്റ്റർ കെ.വി. ജോസ് അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുന്നു.



