'കുഞ്ഞുമോൻ സാമുവേൽ പാസ്റ്റേഴ്‌സ് പെൻഷൻ പദ്ധതിയ്ക്ക്' തുടക്കമായി

'കുഞ്ഞുമോൻ സാമുവേൽ പാസ്റ്റേഴ്‌സ് പെൻഷൻ പദ്ധതിയ്ക്ക്' തുടക്കമായി

കോട്ടയം: ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി വഴിയായി ബ്രദർ കുഞ്ഞുമോൻ സാമുവേൽ നൽകുന്ന പാസ്റ്റേഴ്‌സ് പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. 

ചെറുപ്രായത്തിൽ തന്നെ പ്രേഷിത പ്രവർത്തനത്തിൽ സജീവമായി നിൽക്കുകയും, വിവിധ ഇടങ്ങളിൽ സഭകൾ സ്ഥാപിക്കുകയും, നിലവിൽ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാതെ കഷ്ടപെടുന്നതുമായ 70 വയസിനു മുകളിൽ പ്രായമുള്ള പാസ്റ്റർമാർക്കാണ് സഹായം നൽകുന്നത്. ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ചെറിയൊരു കൈത്താങ്ങൽ നൽകുന്നതാണ് ഈ പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട പത്ത് പാസ്റ്റർമ്മാർക്ക് പ്രതിമാസ സഹായമാണ് നൽകുന്നത്.  

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ കുഞ്ഞുമോൻ സാമുവേൽ (ന്യൂയോർക്) ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭാംഗമാണ്. ഇദ്ദേഹം ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി വഴിയായി പ്രൊഫെഷണൽ സ്കോളർഷിപ്പുകൾ, പ്രതിമാസ വിധവ സഹായങ്ങൾ എന്നിവ ചെയ്തുവരുന്നു. കൂടാതെ നിരവധി തവണ ഗുഡ്‌ന്യൂസ് വഴിയായി മെഡിക്കൽ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ഭവന നിർമാണ സഹായങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.