ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷനു തുടക്കമായി

ഐപിസി തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷനു തുടക്കമായി

തൃശൂർ: ഇന്ത്യാ പെന്തെക്കോസ്ത്‌ ദൈവസഭ തൃശൂർ ഈസ്റ്റ് സെന്റർ കൺവൻഷനു തുടക്കമായി. മുല്ലക്കര അഗ്രി. യൂണിവേഴ്സ‌ിറ്റിക്ക് സമീപത്തുള്ള ഐപിസി സീയോൻ ഗൗണ്ടിൽ നടക്കുന്ന കൺവൻഷൻ സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗം.

പാസ്റ്റർ തോമസ് ജോർജ്ജ്, ഡോ. ജോയ് ഏബ്രഹാം, പാസ്റ്റർമാരായ ജോൺസൻ ദാനിയേൽ, ഷാജു സി ജോസഫ്, കെ.കെ മാത്യു, സുഭാഷ് കുമരകം, അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.

വെള്ളിയാഴ്ച‌ രാവിലെ 10ന് നടക്കുന്ന സംയുക്ത ഉപവാസ പ്രാർഥനയിൽ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ശനിയാഴ്‌ച രാവിലെ 10ന് നടക്കുന്ന സെന്റർ സോദരി സമ്മേളനത്തിൽ സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവരും പ്രസംഗിക്കും. ജനു. 5 ന് ഞായറാഴ്ച രാവിലെ 8.30ന് നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും.