കൊടുമൺ ഈസ്റ്റ് ബഥേൽ ഏജി ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഏപ്രിൽ 4 ന് തുടക്കം

കൊടുമൺ ഈസ്റ്റ് ബഥേൽ ഏജി ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഏപ്രിൽ 4 ന് തുടക്കം

അടൂർ : കൊടുമൺ ഈസ്റ്റ് ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഏപ്രിൽ 4 തുടക്കമാകും. ഏപ്രിൽ 4 - 6 വരെ എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 9 വരെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുവിശേഷ മഹായോഗവും സംഗീത വിരുന്ന് നടക്കും.

 ഏ.ജി മലയാളം ഡിസ്. മുൻ സെക്രട്ടറി റവ. ടിവി പൗലോസ് ഉദ്ഘാടനം ചെയ്യും  പാസ്റ്റർ ഷെമീർ കൊല്ലം, പാസ്റ്റർ കെ. കെ ബാബു വൈക്കം എന്നിവർ പ്രസംഗിക്കും.

ഗോൾഡൻ ജൂബിലി സമ്മേളനം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. ബ്രദർ ഇമ്മാനുവൽ കെ ബി യുടെ നേതൃത്വത്തിൽ സുനിൽ സോളമൻ ആൻഡ് ടീം ആരാധനയ്ക്ക് നേതൃത്വം നല്കും.

ഗോൾഡൻ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 6 ന് ജോബി ജോണിൻ്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ നടക്കും. സുവനീർപ്രകാശനം, 70 വയസ് കഴിഞ്ഞവരെ ആദരിക്കൽ, മുൻ ശുശ്രൂഷകരെ ആദരിക്കൽ ,  വിവാഹസഹായം, ചികിൽസാസഹായം വിദ്യാഭ്യസ സഹായം എന്നിവയും നടക്കും.