സുവിശേഷക ചോട്ടി ഭായി പട്ടേലിന് ജാമ്യം ലഭിച്ചു

ചിന്ദ്വാറ (എം.പി): മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച ആരാധന നടത്തുന്നതിനിടയിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സുവിശേഷക ചോട്ടി ഭായി പട്ടേലിന് ജാമ്യം ലഭിച്ചു. മധ്യപ്രദേശ് ചിന്ദ്വാറ ജില്ലയിൽ ഐ.പി.സി വനിതാ പ്രവർത്തകരോട് ചേർന്ന് പ്രവർത്തിക്കുന്ന സുവിശേഷകയാണ് ചോട്ടി ഭായി പട്ടേൽ.
ചിന്ദ്വാറ ജില്ലയിൽ നിന്നും 70 KM ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് ഞായറാഴ്ച സുവിശേഷക ചോട്ടി ഭായി പട്ടേൽ (33)നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികൾ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്.
ഇരുപതോളം ആളുകൾ കൂടിയിരുന്ന യോഗത്തിനിടയിൽ നിന്നും മതപരിവർത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്താവാര ജയിലിലാക്കുകയായിരുന്നു.
ഗുഡ്ന്യൂസ് പാലക്കാട് ജില്ലാ കോർഡിനേറ്ററും ഐ.പി.സി ചിന്താവാറ ജില്ലയിലെ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് തോമസ് വടക്കഞ്ചേരിയും സഹ ശുശ്രൂഷകരും ചേർന്ന് ഇന്ന് വൈകിട്ടോടെ ചോട്ടി ഭായി പട്ടേലിനെ കോടതിയിൽ നിന്ന് ജാമ്യത്തിൽ പുറത്തിറക്കി ചിന്ദ്വാറ ഐ.പി.സി ഫെയ്ത്ത് ഹോമിലേക്ക് കൊണ്ടുപോയി.
സുവിശേഷക ചോട്ടി ഭായി പട്ടേലിൻ്റെ വിടുതലിന് വേണ്ടി പ്രാർഥിച്ച ഏവർക്കും പാസ്റ്റർ ജോർജ് തോമസ് വടക്കഞ്ചേരി നന്ദി അറിയിച്ചിട്ടുണ്ട്.
23rd Dec. 2024
മതപരിവർത്തനാരോപണം; മധ്യപ്രദേശിൽ സുവിശേഷക അറസ്റ്റിൽ
ചിന്ദ് വാഡ (എം.പി): മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിൽ ഐ.പി.സി വനിതാ പ്രവർത്തകരോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സുവിശേഷക ചോട്ടി ഭായി പട്ടേൽ എന്ന സഹോദരിയെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ചിന്ദ്വാറ ജില്ലയിൽ നിന്നും 70 കിമീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് ഇന്നലെ സുവിശേഷക ചോട്ടി ഭായി പട്ടേൽ (33)നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികൾ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകൾ കൂടിയിരുന്ന യോഗത്തിനിടയിൽ നിന്നും മതപരിവർത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ത്വാഡ ജയിലിലാക്കി.
ഗുഡ്ന്യൂസ് പാലക്കാട് ജില്ലാ കോർഡിനേറ്ററും ഐ.പി.സി ചിന്താവാഡ ജില്ലയിലെ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് തോമസിൻ്റെ കൂടെയുള്ള വനിതാ സുവിശേഷ പ്രവർത്തകയാണ് ചോട്ടി പട്ടേൽ. കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഏവരുടെയും പ്രാർഥന അദ്ദേഹം അഭ്യർത്ഥിച്ചു..