ഇടയ്ക്കാട് യുസിഎഫ് കൺവെൻഷൻ ഡിസം. 21 മുതൽ 

ഇടയ്ക്കാട് യുസിഎഫ്  കൺവെൻഷൻ ഡിസം. 21 മുതൽ 

 അടൂർ: ഇടയ്ക്കാട് യു.സി.എഫ് അഞ്ചാമത് വാർഷിക കൺവെൻഷൻ  ഡിസംബർ 21, 22 തീയതികളിൽ ഇടക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ദിവസവും വൈകിട്ട് ആറു മുതൽ ഒൻപത് വരെ നടക്കും.

പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ ബിന്നി ജോൺ കൊട്ടാരക്കര എന്നിവർ പ്രസംഗിക്കും.  ജയ്സൺ കടമ്പനാട്, പ്രിൻസ് ഡാനി, ഗ്ലാഡ്സൺ സെബാസ്റ്റ്യൻ, പോൾ ദാനം, അമൽ വി അനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രുഷയ്ക്കു നേതൃത്വം നൽകും.

ഇടയ്ക്കാട് പ്രദേശത്തുള്ള എല്ലാ ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയാണ് യു.സി.എഫ്. വ്യത്യസ്തങ്ങളായ സുവിശേഷ പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലുകളും നടത്തുന്നതിൽ യു.സി.എഫ് ശ്രദ്ധിക്കുന്നു.

ലോകമെങ്ങും പാർക്കുന്ന ഇടയ്ക്കാടുകാർ യു.സി എഫിൽ സജീവമാണ്.

വിവരങ്ങൾക്ക് സഹോദരൻമാരായ ജയ്സൺ കുഞ്ഞുമോൻ 89437 51126 സ്റ്റാൻലി അലക്സ് 9020425262

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്