മാങ്ങാനത്ത് കൂറ്റൻ മൺതിട്ട ഇടിഞ്ഞ് സഭാഹാളിൻ്റെ ഭിത്തി ഭാഗികമായി തകർന്നു

മാങ്ങാനത്ത് കൂറ്റൻ മൺതിട്ട ഇടിഞ്ഞ് സഭാഹാളിൻ്റെ ഭിത്തി ഭാഗികമായി തകർന്നു

ആനത്താനം : കോട്ടയം മാങ്ങാനം ആനത്താനത്തിന് സമീപം കൂറ്റൻ മൺതിട്ട മുപ്പതടിയിലേറെ ഉയരത്തിൽ നിന്നും ഇടിഞ്ഞുവീണു, ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും സമീപത്തെ വീടിനും നാശനഷ്ടം. ജൂലൈ 17 ഇന്ന് ഉച്ചയോടുകൂടെയാണ് അപകടം സംഭവിച്ചത്. കൂറ്റൻ പാറക്കല്ല് വീണു ആരാധനാലയത്തിന്റെ ഭിത്തിയുടെ ഒരു ഭാഗം തകർന്നിട്ടുണ്ട്. പാസ്റ്ററും കുടുംബവും ആരാധനാലയത്തിന്റെ മുകളിലുള്ള പാഴ്സനേജിലാണ് താമസിക്കുന്നത്.  അപകടം നടക്കുമ്പോൾ  ദൈവദാസന്റെ 2 കുഞ്ഞുങ്ങൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സഭാ ശുശ്രൂഷകൻ കെ.വി. സജീവും കുടുംബവും സുരക്ഷിതരാണ്.

Advertisement