ഐരാപുരം പറക്കുടിയില്‍ ഏലിയാമ്മ പൗലോസ് (86) നിര്യാതയായി
വടക്കന്‍ തിരുവിതാംകൂറിലെ ഐപിസിയുടെ ആദ്യകാല ശുശ്രൂഷകന്‍ പാസ്റ്റര്‍ കെ.കെ. വര്‍ക്കിയുടെ ഇളയ മകള്‍ ഏലിയാമ്മ പൗലോസ് (86) നിര്യാതയായി
കോലഞ്ചേരി: ഐപിസി നെല്ലാട് സഭാംഗം ഐരാപുരം പറക്കുടിയില്‍ ഇവാ. പി.എം. പൗലോസിന്റെ സഹധര്‍മ്മിണി ഏലിയാമ്മ പൗലോസ് (86) നിര്യാതയായി. സംസ്‌കാരം നവംബര്‍ 16 വ്യാഴാഴ്ച രാവിലെ 9ന് ഭവനത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് 1 മണിയ്ക്ക് സഭയുടെ കുന്നയ്ക്കാലുള്ള സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഗ്രേസി ദാനിയേല്‍ (തൃശൂര്‍), മാത്യൂസ് പോള്‍ (മുന്‍ ഡയറക്ടര്‍-മഹാരാഷ്ട്ര ഐപിസി സണ്ടേസ്‌കൂള്‍, നവി മുംബൈ), ജോര്‍ജ് പോള്‍ നെല്ലാട് (പെനിയേല്‍ ഇലക്ട്രിക്കല്‍സ്), ആന്‍സി ജയിംസ് (ഷാര്‍ജ). മരുമക്കള്‍: Late പാസ്റ്റര്‍ പി.എം. ദാനിയേല്‍, രാജി മാത്യൂസ്, ജെസ്സി ജോര്‍ജ്, ജയിംസ് മാത്യു. പരേത കടയ്ക്കനാട് കിഴക്കിനേടത്ത് കുടുംബാംഗമാണ്.
.വാർത്ത: മാത്യു കിങ്ങിണിമറ്റം
Advertisement