ഏലിയാമ്മ മാത്യൂസ് (88) അഹമ്മദാബാദിൽ നിര്യാതയായി
അഹമ്മദാബാദ്: ആനന്ദ് വിഹാർ ബഗ്ലൗസ് - 47 ട്രാഗഡ് റോഡ് ,ചാന്ദ്ഖേട നിവാസിയും, ആലപ്പുഴ കാർത്തികപ്പള്ളി ബേബി കോട്ടെജ് കുടുംബാംഗവും, ഗ്രീൻ വാലി പ്രയർ സെന്റർ സഭാംഗവുമായ ഏലിയാമ്മ മാത്യൂസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ജനു. 24 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം ഗ്രീൻ വാലി പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ (കബീർ ചൗക് , സബർമതിയിൽ).
ഭർത്താവ്: റാന്നി നെല്ലിക്കമൻ വിളയിൽ പരേതനായ വി.റ്റി.മാത്യൂസ്.
മക്കൾ: മേരി സൈമൺ (വത്സ) പത്തനാപുരം, ഫിലിപ്പ് തോമസ് (ഇൻഡോർ), പാസ്റ്റർ ജോൺ തോമസ് (അഹമ്മദാബാദ്), എസ്തർ അലക്സാണ്ടർ (, യുഎസ്എ). മരുമക്കൾ: സൈമൺ മാത്യു, ജെസ്സി ഫിലിപ്പ്, മേഴ്‌സി തോമസ്, അലക്സാണ്ടർ കൊച്ചുമ്മൻ.
വാർത്ത: സാം തോമസ് ഗാന്ധിനഗർ.

