ഏലിയാമ്മ മാത്യു (മുംബൈ) കർത്തൃസന്നിധിയിൽ
മുംബൈ: എഫേത്താ മിനിസ്ട്രീസ്, മാട്ടുംഗ, മുംബൈയുടെ സ്ഥാപക പ്രസിഡന്റും, സെൻട്രൽ റെയിൽവേയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ പാസ്റ്റർ വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്.30 ന് മുംബൈയിൽ.
1977-ൽ സ്ഥാപിതമായ എഫേത്താ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളിൽ പാസ്റ്റർ വി. മാത്യുവിന് വലിയ പിന്തുണയും പ്രോത്സാഹനവും നൽകി കൂടെനിന്ന വ്യക്തിയായിരുന്നു പരേത.




