ജോൺ മാത്യു ഡാളസിൽ നിര്യാതനായി

ജോൺ മാത്യു ഡാളസിൽ നിര്യാതനായി

തിരുവല്ല : തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു (ജോണി -73) ഡാളസിൽ നിര്യാതനായി. കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.  

ഭൗതിക ശരീരം ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 ന് മാർത്തോമാ ഇവൻ്റ് സെൻ്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്കരിക്കും.

തടിയൂർ കാര്യാലിൽ ആനി മാത്യു ആണ് സഹധർമ്മിണി. മക്കൾ: ബെൻ മാത്യു, സ്റ്റാൻ മാത്യു. മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ. 6 കൊച്ചുമക്കൾ ഉണ്ട്.

വാർത്ത: സാം മാത്യു ഡാളസ്

Advertisement