ലിനോ ഏബ്രഹാം (43) ഡാളസിൽ നിര്യാതനായി

ലിനോ ഏബ്രഹാം (43) ഡാളസിൽ നിര്യാതനായി

ഡാളസ്: റാന്നി വെച്ചൂച്ചിറ കൂവപ്പുഴയിൽ ഏബ്രഹാം പി. ഏബ്രഹാം - ലീലാമ്മ ഏബ്രഹാമിൻ്റെ ഇളയ മകൻ ലിനോ ഏബ്രഹാം (അപ്പൂസ് - 43) ഡാളസിൽ   നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്താൽ പരിചരണത്തിൽ ആയിരുന്നുവെങ്കിലും പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്താൽ മരണപ്പെടുകയായിരുന്നു.

ഭൗതിക ശരീരം ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 7 ന് ഡാളസിലുള്ള റെസ്റ്ററേഷൻ ചർച്ചിൽ (4309 Main Street , Rowlett, Texas 75088) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും. സംസ്കാര ശുശ്രൂഷകൾ ജൂൺ 21 ശനിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് അലനിലുള്ള ട്യൂറൻ്റിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway N, Allen, Texas 75013) സംസ്കരിക്കും. 

സ്നേഹ ഏബ്രഹാം ആണ് സഹധർമ്മിണി. ലിജോ ഏബ്രഹാം ഏക സഹോദരനാണ്. 

വാർത്ത: സാം മാത്യു, ഡാളസ്