കടപ്ര മരുതോല എം. എം മാത്യു (സാം - 65) നിര്യാതനായി

കടപ്ര മരുതോല എം. എം മാത്യു (സാം - 65) നിര്യാതനായി

കടപ്ര : വളഞ്ഞവട്ടം ബേഥൽ ഐപിസി ട്രഷറർ മരുതോല വീട്ടിൽ എം എം മാത്യു (സാം - 65) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9 ന്  വളഞ്ഞവട്ടം ബേഥൽ ഐപിസി ഹാളിൽ ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ആൻഡമാൻ ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന പരേതൻ ജോലിയിൽ നിന്നും വിരമിച്ചു നാട്ടിലെത്തി സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പോർട്‌ബ്ലെയർ ഐപിസിയുടെ മുൻ സെക്രട്ടറിയാണ് പരേതൻ.

ഭാര്യ : സാറാമ്മ വർഗീസ്  (ആൻറമാൻ). 

മക്കൾ: ഷിബു മാത്യു പൂനെ, ഷിനു മാത്യു ചെന്നൈ. മരുമക്കൾ : ജോയ്സ് ഷിബു, സ്നേഹ ഷിനു.

സഹോദരങ്ങൾ : ജോൺസൺ മാത്യു (കാരിച്ചാൽ), ലീലാമ്മ ബാബു (കൊല്ലം)