പി.ജെ.ഉമ്മൻ (ജോയി - 82) നിര്യാതനായി
മഹാരാഷ്ട്ര: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ മൂത്ത സഹോദരൻ പി.ജെ. ഉമ്മൻ (ജോയിച്ചായൻ -82) മഹാരാഷ്ട്രയിലെ മകന്റെ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഓഗ.19 ന് ബുധനാഴ്ച 8 മുതൽ 9 വരെ ആഞ്ഞിലിത്താനം ബ്ലെസ്സൻ ബെൻ പൂവക്കാല ഹൗസിലും 9 മുതൽ 12 വരെ ആഞ്ഞിലിത്താനം ഐപിസി പെനിയേൽ സഭയിലും നടക്കുന്ന ശുശൂഷകൾക്ക് ശേഷം ഉച്ചക്ക് 12 നു ഐപിസി സഭാ സെമിത്തേരിയിൽ.
ഭാര്യ : തുരുത്തിക്കാട് മധുരംപൊയ്കയിൽ കുഞ്ഞുപ്പാപ്പൻ്റെ മകൾ പരേതയായ തങ്കമ്മ ഉമ്മൻ
മക്കൾ: ബ്ലെസ്സൻ പി ഉമ്മൻ, ബെന്നി പി ഉമ്മൻ.
ഐപിസി ചങ്ങനാശ്ശേരി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ റോയ് പൂവക്കാല മറ്റൊരു സഹോദരനാണ്.




