പാസ്റ്റർ കെ.റ്റി ചാക്കോ (84) കർത്തൃസന്നിധിയിൽ

പാസ്റ്റർ കെ.റ്റി ചാക്കോ (84) കർത്തൃസന്നിധിയിൽ

കോന്നി: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൽ വെള്ളപ്പാറ സഭാംഗവും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.റ്റി.ചാക്കോ നിര്യാതനായി.

സംസ്‌കാരം ആഗ.11 ന് രാവിലെ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഐപിസി വെള്ളപ്പാറ സെമിത്തേരിയിൽ.

1969 ൽ  സുവിശേഷവേലക്കായി  സമർപ്പിക്കുകയും ദൈവവചന പഠനം നടത്തുകയും ചെയ്തു. തുടർന്ന് 56 ൽ  വർഷമായി മല്ലപ്പള്ളി, പത്തനംതിട്ട, റാന്നി വെസ്റ്റ്, കോന്നി തുടങ്ങിയ വിവിധ സെന്ററുകളിൽ സഭാശുശ്രൂഷകനായിരുന്നു. സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനുമായി ഏറെ പ്രയത്നിച്ചു.

 ചില നാളുകളായി രോഗങ്ങൾ നിമിത്തം ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ: കുഞ്ഞമ്മ ചാക്കോ. മക്കൾ: സണ്ണി, സാം, ജെസി.

മരുമക്കൾ: എലിസബത്ത്, ടെസി സജി,

Advertisement