റ്റിപിഎം കുമ്പനാട് മദർ സാറാക്കുട്ടി(70) കർതൃസന്നിധിയിൽ
കുമ്പനാട് : ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് മദർ സാറാക്കുട്ടി(70) തിരുവല്ല സെന്റർ ഫെയ്ത് ഹോമിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് നവം. 6 ന് ഉച്ചയ്ക്ക് 1 ന് തിരുവല്ല സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം കിഴക്കൻ മുത്തൂർ സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികം ( 46 വർഷം) എറണാകുളം,തിരുവല്ല സെൻ്ററുകളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു.
റ്റി.പി.എം മൂന്നാർ സെന്റർ അസിസ്റ്റന്റ് പാസ്റ്റർ തമ്പി(CP ഡാനിയേൽ), റ്റി.പി.എം എറണാകുളം സെന്റർ കോതമംഗലം സഭാ ശുശ്രൂഷക സിസ്റ്റർ ജെസ്സി എന്നിവർ സഹോദരങ്ങളാണ്. എറണാകുളം കൊമ്പനാട് സ്വദേശിനിയാണ്.

