പാസ്റ്റർ പി.ജെ. ജോസിന്റെ മാതാവ് പ്ലാക്കൽ ഏലിയാമ്മ ജോൺ (83) കർത്തൃസന്നിധിയിൽ

പാസ്റ്റർ പി.ജെ. ജോസിന്റെ മാതാവ് പ്ലാക്കൽ ഏലിയാമ്മ ജോൺ (83) കർത്തൃസന്നിധിയിൽ

കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ പി.ജെ. ജോസിന്റെ മാതാവ് പ്ലാക്കൽ ഏലിയാമ്മ ജോൺ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 10 രാവിലെ 9.30ന് ആരംഭിക്കുന്ന ശുശ്രൂഷക്ക് ശേഷം കോട്ടയം  ബഥേൽ പെന്തക്കോസ് ദൈവസഭ കാനം സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ കെ.ജെ. ജോൺ. മറ്റു മക്കൾ: അന്നമ്മ ജോൺ, പരേതയായ സാറാമ്മ ജോൺ, പി.ജെ ജോർജ്, മേഴ്സി ജോൺ, സൂസമ്മ ജോൺ, പി.ജെ. ജെയിംസ്, പരേതയായ ജെസ്സി ജോൺ. 

കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് കുടിയേറിയ പരേതയുടെ കുടുംബം, കണ്ണൂർ നെല്ലിക്കുന്ന് ഐപിസി സഭയുടെ പ്രാരംഭകാല വിശ്വാസികളായിരുന്നു. സഭാഹാളിനു സൗജന്യമായി സ്ഥലം നൽകിയതും ഈ കുടുംബമാണ്. 

വാർത്ത: തോമസ് ജേക്കബ് കണ്ണൂർ 

Advertisement