നയാഗ്ര പ്രയർ സെൻറർ ദശാബ്ദി സമ്മേളനവും ആരാധനാലയ സമർപ്പണവും മെയ് 25ന്

നയാഗ്ര പ്രയർ സെൻറർ ദശാബ്ദി സമ്മേളനവും ആരാധനാലയ സമർപ്പണവും മെയ് 25ന്

കാനഡ: നയാഗ്ര പ്രയർ സെന്റർ ദശാബ്ദി സമ്മേളനവും പുതുതായി വാങ്ങിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും മെയ് 25ന് നടക്കും. പാസ്റ്റർ ഷിബു തോമസ് (യുഎസ്എ) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ ജോർജ് തോമസ് (കാനഡ) സമർപ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധമായ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചെന്നും ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ബിനു ജേക്കബ്, ബേസിൽ ജോയ് (ജനറൽ കോഡിനേറ്റർ ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Advertisement