തലചായ്ക്കാനിടം നൽകി പി.എം. ഫിലിപ്പും കുടുംബവും
സന്ദീപ് വിളമ്പുകണ്ടം
പത്തനാപുരം: സ്വന്തമായി കയറികിടക്കാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടുന്ന ചില പ്രേഷിത കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പി.എം. ഫിലിപ്പും കുടുംബവും. ഐപിസി സംസ്ഥാന ട്രഷററായ ഇദ്ദേഹം പത്തനാപുരത്ത് സൗജന്യമായി ഐപിസി കേരള സ്റ്റേറ്റിന് എഴുതിക്കൊടുത്ത 20 സെൻ്റ് സ്ഥലത്താണ് 12 കുടുംബങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന 'ഐപിസി കേരള സ്റ്റേറ്റ് ഹൗസിങ് പ്രോജക്ടി ന്റെ' നിർമാണപ്രവർത്തികൾ നടക്കുന്നത്.

പി.എം. ഫിലിപ്പും കുടുംബവും ഇതിനു സമീപത്തായി നേര ത്തെ സൗജന്യമായി നൽകിയ 15 സെൻ്റ് സ്ഥലത്ത് രണ്ടു പാസ്റ്റർമാ രുടെ കുടുംബം ഉൾപ്പെടെ മൂന്നു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഗുഡ്‌ന്യൂസിന്റെയും പിവൈപിഎയുടെയും സഹായത്തോടെയാണ് അവിടെ രണ്ടു വീടുകൾ പൂർത്തീകരിച്ചത്.
ഒരു സുവിശേഷകൻ്റെ മകനായി വളർന്ന പി.എം. ഫിലിപ്പിന്റെ ചെറുപ്രായത്തിലെ ജീവിതസാഹചര്യങ്ങളാണ് ജീവകാരുണ്യപ്രവർ ത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ അദ്ദേഹത്തിന് പ്രേരകശക്തിയായത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹം സ്വന്തമായുള്ള ഒന്നര ഏക്കറിൽ നിന്നാണ് 15 കുടുംബങ്ങൾക്ക് പാർക്കാൻ ആവശ്യമായ ഭൂമി നൽകിയത്. അർഹതപ്പെട്ടവരെ കൈപിടിച്ചുയർത്തുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകുകയാണ് ഭാര്യ റെയ്ച്ചൽ ഫിലിപ്പും. ഐപിസി പത്തനാപുരം സഭാംഗമായ ഇദ്ദേഹം ദീർഘവർഷങ്ങ ളായി സഭയുടെ മുൻനിര പ്രവർത്തകനാണ്.
മക്കളായ ബെറിൽ സൂസൻ ഫിലിപ്പ് കുടുംബമാ യി ഹൈദരാബാദിലും ബെൻസ് മാത്യു ഫിലിപ്പും ബ്ലെസ്സ് ആനി ഫിലിപ്പും കുടുംബമായി കാനഡയി ലും താമസിക്കുന്നു.
Advertisement














































