ഹ്യൂസ്റ്റണിൽ ഉണർവ് യോഗങ്ങൾ ഇന്ന് ജൂൺ 7 മുതൽ

ഹ്യൂസ്റ്റണിൽ ഉണർവ് യോഗങ്ങൾ ഇന്ന് ജൂൺ 7 മുതൽ

ഹൂസ്റ്റൺ: "കർത്താവേ, ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?" (സങ്കീർത്തനം 85:6) എന്ന തിരുവചനത്തെ ആസ്പദമാക്കി ഹൂസ്റ്റണിൽ ജൂൺ 7 ഞായറാഴ്ച മുതൽ ജൂൺ 13 ശനിയാഴ്ച വരെ സ്റ്റാഫോർഡിലുള്ള ഡെസ്റ്റിനി സെന്ററിൽ (1622 Staffordshire Rd, Stafford, TX 77477) ആത്മീയ ഉണർവ്വ് യോഗങ്ങൾ നടക്കും.

പാസ്റ്റർ തോമസ് മാമ്മൻ, ഡോ. വിൽസൺ വർക്കി, പാസ്റ്റർ ഫിന്നി വർഗീസ്, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. എല്ലാ ദിവസവും രാവിലെ 10 നും ഉച്ചകഴിഞ്ഞ് 2 നും വൈകുന്നേരം 7 നും യോഗങ്ങൾ ആരംഭിക്കും.

പാസ്റ്റർ പി. കെ. തോമസ് (പെനിയേൽ മിനിസ്ട്രീസ് ഇന്റർനാഷണൽ): 832-428-7645, ഇവാ. ജോൺസൺ എബ്രഹാം: 832-398-2240, പാസ്റ്റർ ജോൺ സി. ഡാനിയേൽ: 832-202-6197, പാസ്റ്റർ സൈമൺ ജോൺ: 956-467-6141 തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത: പ്രകാശ് മാത്യു ഡൽഹി