അനുഭവങ്ങൾ പങ്കുവെച്ചും ആശ്വാസമേകിയും വയനാട്ടിൽ ഗുഡ്‌ന്യൂസ് പ്രാർഥനാസംഗമം

അനുഭവങ്ങൾ പങ്കുവെച്ചും ആശ്വാസമേകിയും  വയനാട്ടിൽ ഗുഡ്‌ന്യൂസ് പ്രാർഥനാസംഗമം

അനുഭവങ്ങൾ പങ്കുവെച്ചും ആശ്വാസമേകിയും

വയനാട്ടിൽ ഗുഡ്‌ന്യൂസ് പ്രാർഥനാസംഗമം

വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നാളിതുവരെ അഭിമുഖീകരിക്കാത്ത രീതിയിൽ വന്യമൃഗശല്യങ്ങളും, മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സംഭവങ്ങളും തുടർക്കഥയാകുമ്പോൾ ജനങ്ങൾ ഭയപ്പാടോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. വയനാടൻ ജനതയുടെ ആശങ്കകൾ ഉച്ചസ്ഥായിലായ സാഹചര്യത്തിൽ പകച്ചുപോയ ദൈവദാസന്മാരെയും, വിശ്വാസ സമൂഹത്തെയും ചേർത്തു നിർത്തി പ്രാർഥനയിൽ ഒന്നിപ്പിച്ച ഗുഡ്‌ന്യൂസ് പ്രാർഥനാ സംഗമം വയനാട് പെന്തെക്കോസ്‌ത് ചരിത്രത്തിന്റെ ഭാഗമായി.

ലോകമെങ്ങുമുള്ള വേർപെട്ട മലയാളി ക്രൈസ്‌തവരുടെ ബഹു മുഖമേഖലകളിൽ ഇടപെട്ടുകൊണ്ട് ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഗുഡ്‌ന്യൂസ് തേങ്ങുന്ന ഹൃദയവു മായി ഇതികർത്തവ്യതാമൂഢരായി നിന്ന മലയോര ജനതയ്ക്കു വിഭാ ഗീയ വ്യത്യാസങ്ങളോ വലിപ്പച്ചെറു പ്പങ്ങളോ കൂടാതെ ഏകമനസ്സോടെ ഒത്തുകൂടുവാൻ വഴിയൊരുക്കിയത് വയനാടൻ ജനതയുടെ മനസ്സിൽ മാ യാതെ നിലനിൽക്കുന്ന ഓർമയായി എക്കാലവും സ്മരിക്കപ്പെടും.

രാഷ്ട്രീയപാർട്ടികളും ഇതര മത സമൂഹങ്ങളും മലയോരജനതയുടെ ദയനീയതയിൽ മുന്നിട്ടിറങ്ങി പ്രക്ഷോ ഭം തീർത്തപ്പോൾ ദൈവമക്കളായ വർ ദൈവഭയത്തിലും വചനത്തിനുഅനുസരണം കാണിച്ചും പ്രക്ഷോഭ ത്തിനോ പ്രതിഷേധത്തിനോ മുതിർ ന്നിരുന്നില്ല. അധികാരികൾ സമയ ത്ത് ഇടപെടാത്തതിൽ വിയോജിപ്പ് പ്രകടിപ്പിക്കുവാനോ നമ്മുടെ സമൂഹം മുൻകൈയെടുത്തിരുന്നില്ല. എന്നാൽ, ഈ സാഹചര്യങ്ങൾ സംജാതമായി രിക്കുന്നതിന്റെ പിന്നിലെ ദൈവീകോ ദ്ദേശ്യം മനസിലാക്കി, ഗുഡ്‌ന്യൂസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ ഉദ്യമം അഭിനന്ദനാർഹമാണെന്നു പങ്കെടു ത്തവർ വിലയിരുത്തി.

മാർച്ച് 18-നു രാവിലെ മാനന്തവാടി താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്റ്റർ ഓഡിറ്റോറിയത്തിൽ സംഘടനാ വ്യത്യാസമില്ലാതെ നിര വധി വ്യക്തികൾ പെങ്കെടുത്ത പ്രാർ ഥനാമീറ്റിംഗിൽ ഗുഡ്‌ന്യൂസ് വയനാട് ജില്ലാ കോഡിനേറ്റർ പാസ്റ്റർ ജോബി ഇ.ടി. അധ്യക്ഷനായിരുന്നു. പാസ്റ്റർ ജോൺസൺ പുതിയിടത്തിന്റെ പ്രാർഥനയോടെ ആരംഭിച്ചു.

ഗുഡ്‌ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം ആമുഖപ്രഭാ ഷണം നടത്തി. സമ്മേളനത്തിന്റെ പ്രാധാന്യതയും, സാമൂഹിക പ്രതി ബദ്ധതയോടെ ഗുഡ്‌ന്യൂസ് നടത്തി വരുന്ന പ്രവർത്തനങ്ങളെയുംകുറിച്ച് അദ്ദേഹം വിവരിച്ചു. 

മുഖ്യപ്രഭാഷണം നടത്തിയ ഗുഡ്‌ന്യൂസ് പബ്ലീഷർ ടി.എം. മാത്യു വിന്റെ വാക്കുകൾ പങ്കെടുത്തവർക്ക് ധൈര്യവും ആശ്വാസവും പകരുന്ന തായിരുന്നു. ദൈവവചനത്തിന്റെ കാതലായ സത്യങ്ങൾ യോഗത്തെ ഓർമിപ്പിച്ചു. ഇപ്പോഴത്തെ സാഹ ചര്യങ്ങളുടെ പിന്നിലെ ദൈവീക ഉദ്ദേശ്യങ്ങൾ ദൈവജനം തിരിച്ച റിയണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാവ്യത്യാസമില്ലാതെ ഐ ക്യതയോടെ പ്രാർഥനയ്ക്ക് പങ്കെടു ത്തതിൽ വായനാട്ടുകാരെ അദ്ദേഹം അഭിനന്ദിച്ചു.

ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, വന്യമൃഗശല്യത്തിന്റെ ഭീകരതയെ വരച്ചുകാട്ടിക്കൊണ്ട് സംസാരിച്ചു. നേരിട്ട് വന്യമൃഗങ്ങളുടെ മുന്നിൽപെട്ട വ്യക്തികളുടെ, അനുഭവങ്ങൾ അദ്ദേഹം ആരാഞ്ഞു. വന്യമൃഗങ്ങളുടെ മുന്നിൽനിന്നും അത്ഭുതകരമായി രക്ഷപെട്ട സംഭവങ്ങൾ ഓരോരുത്തരായി വിവരിച്ചപ്പോൾ പങ്കെടുത്തവർ ദൈവത്തെ മഹത്വപ്പെടുത്തുകയും,
കൂടുതൽ ചൈതന്യം പ്രാപിക്കുവാനും ഇടയായി.

ആക്രമിക്കാൻ വന്ന ആനയെ പ്രാർഥിച്ചു നിർത്തിയ കുറുമാട്ടി അമ്മച്ചി എന്ന മഹത് വനിത യുടെ പ്രാർഥന നിമിത്തം ഒരു ഗ്രാമത്തിലെ 90% ത്തോളം ആളുകൾ കർത്താവിങ്കലേക്ക് തിരിയുവാൻ ഇടയായ സംഭവം ദൈവജനത്തി ന്റെ പ്രാർഥനയ്ക്ക് കരുത്തേകുന്ന സാക്ഷ്യങ്ങളായി. "കുറുമാട്ടി അമ്മ ച്ചിയെ ആന ഓടിച്ചത് നന്നായില്ലേ" എന്ന സജി മത്തായി കാതേട്ടിന്റെ ചോദ്യം ഏവരെയും ചിന്തിപ്പിക്കു ന്നതായി മാറി.

ഗുഡ്ന്യൂസ് പ്രമോഷണൽ സെക്രട്ടറി പാസ്റ്റർ കെ.ജെ. ജോബ് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഒപ്പം ഈ വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെ യ്തു. മനുഷ്യ-വന്യജീവി സംഘർ ഷം എന്നത് തെറ്റായ പദപ്രയോഗം ആണെന്നും തങ്ങളുടെ വാസസ്ഥ ലത്ത് വന്ന് അക്രമിക്കുന്ന വന്യജി വിയുമായി സാധുവായ മനുഷ്യൻ ഒരു പോരിനും പോകുന്നില്ല എന്നും, ഇന്ന് മൃഗങ്ങൾ മനുഷ്യന്റെ വേട്ടക്കാ രാകുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും പ്രബന്ധത്തിലൂടെ അദ്ദേഹം ഓർമപ്പെടുത്തി.

തുടർന്ന് പ്രാർഥനയ്ക്കും ലഘുസ ന്ദേശങ്ങൾക്കും സമയം ചിലവഴിച്ചു. പാസ്റ്റർ സി.എം. ജോസ് നേതൃത്വം നൽകി. പങ്കെടുത്തവർക്ക് ആശ്വാസ വും ധൈര്യവും പകർന്നുകൊണ്ട് പാസ്റ്റർമാരായ തോമസ് തോമസ്, ലാലു ചാക്കോ, കെ.വി. ചാണ്ടി, കെ.കെ. തങ്കച്ചൻ, ശശി പോൾ, വി.സി. ജേക്കബ് തുടങ്ങിയവർ ശക്തമായ സന്ദേശങ്ങൾ നൽകി. പാസ്റ്റർമാരായ എ.വി. തോമസ്, രമേശ്, സുബാഷ്, ജോർജുകുട്ടി, ഷാജി വർഗീസ്, ജോഷി, എം.ജെ. മാത്യു, ജയ്‌സൺ യു.പി., സി.ജെ. തോമസ്, കൃഷ്ണകുമാർ കൽപ്പറ്റ, വിനു സ്ക‌റിയ, ഷിലോയി ജോസഫ്, ബിജോയ് കുര്യാക്കോസ്, സജി കെ. തുടങ്ങിയവർ വിവിധ പ്രാർഥനാ വിഷയങ്ങൾ ഓർമിപ്പിച്ചപ്പോൾ വയ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആത്മഭാരത്തോടെ പ്രാർഥനയ്ക്ക് വന്ന എല്ലാവരും ആത്മാർഥതയോ ടെ സമയങ്ങൾ ദൈവസന്നിധിയിൽ ചിലവഴിച്ചു.

സഹോദരിമാരായ റെനി അല ക്സ്, ഗ്രേസ് സന്ദീപ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഗുഡ്‌ന്യൂസ് വയനാട് ജില്ലാ സീനി യർ കോഡിനേറ്റർ വി.ഡി. ജോർജ് ആശംസാപ്രസംഗം നടത്തി. പാസ്റ്റർ ടി.സി. ജോസഫ് സമാപനപ്രാർഥന യും ആശിർവാദവും നടത്തി.

Advertisement